Latest News
Loading...

പ്രവേശനോൽസവം പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിൽ..



പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം നാളെ (ജൂൺ 1) പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി. സ്കൂളിൽ നടക്കും. പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കുന്ന ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, തൊപ്പിയും ബലൂണും മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി നവാഗതരെ സ്വാഗതം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് അത്യാലിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

സ്കൂൾ മാനേജർ റവ. ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ. അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റെജി ഷാജി, വാർഡ് മെമ്പർമാരായ ശ്രീമതി സജി സിബി, ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, 


സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ഷൈനി മാത്യു, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. സിബിമോൻ ജോസഫ്, രക്ഷാകർത്തൃ പ്രതിനിധി ശ്രീമതി ദിവ്യ അരുൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

Post a Comment

0 Comments