Latest News
Loading...

പേരറിവാളന് മോചനം. 31 വര്‍ഷങ്ങള്‍ക്ക് ശേഷം

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ. ജി. പേരറിവാളനെ മോചിപ്പിച്ച് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് പേരറിവാളന്റെയും, അമ്മ അര്‍പുതം അമ്മാളിന്റെയും ഹര്‍ജികളില്‍ വിധി പറഞ്ഞത് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമാണ് മോചനം. 

31 വര്‍ഷമായി ജയില്‍ ജീവിതം അനുഭവിക്കുന്ന പേരറിവാളന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മോചനക്കാര്യത്തില്‍ തമിഴ്‌നാട് ഗവര്‍ണറും, കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാടുകളെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭ ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയെ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പലവട്ടം ചോദ്യം ചെയ്തു. പേരറിവാളന്റെ മോചനത്തിലുള്ള സുപ്രീംകോടതി നിലപാട് നളിനി ശ്രീഹരന്‍, ഭര്‍ത്താവ് മുരുകന്‍ തുടങ്ങി ജയിലില്‍ കഴിയുന്ന മറ്റ് ആറ് പ്രതികള്‍ക്കും നിര്‍ണായകമാകും.


രാജീവ് ഗാന്ധി വധത്തിന്റെ മുഖ്യ ആസൂത്രകന്‍ LTTE നേതാവ് ശിവരശന് ബോംബ് നിര്‍മാണത്തിനായി രണ്ട് ബാറ്ററികള്‍ എത്തിച്ചുകൊടുത്തെന്നാണ് അന്ന് പത്തൊന്‍പതുകാരനായിരുന്ന പേരറിവാളനെതിരെയുള്ള കുറ്റം. കേസില്‍ ആദ്യം തൂക്കുകയര്‍ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി ജീവപര്യന്തം കഠിനതടവായി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments