Latest News
Loading...

ഈരാറ്റുപേട്ട ടൗണില്‍ നഗരസഭയും വഴിയോരകച്ചവടക്കാരും തമ്മില്‍ വാക്കുതര്‍ക്കം

ഈരാറ്റുപേട്ട മാര്‍ക്കറ്റ് റോഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. ഒഴിപ്പിക്കാനെത്തിയ നഗരസഭാ അധികൃതരും കച്ചവടക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തെത്തിയ ഇടതു കൗണ്‍സിലര്‍മാരും വഴിയോര കച്ചവട യൂണിയന്‍ പ്രതിനിധികളും നീക്കം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. . 


ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായി കോണ്‍ക്രീറ്റിംഗ് നടത്തിയതായി നഗരസഭാ ചൂണ്ടിക്കാട്ടി.  എന്നാല്‍ മേല്‍ക്കൂര നിലവിലുള്ള കെട്ടിടത്തിനുള്ളില്‍ ലൈറ്റ് സ്ഥാപിക്കാനല്ല നഗരസഭ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. മുന്‍പ് അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ തല്‍സ്ഥിതി തുടരണമെന്ന ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഇപ്പോഴത്തെ നീക്കമെന്നും ആക്ഷേപമുണ്ട്. ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍, നാസര്‍ വെള്ളൂപ്പറമ്പില്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ നഗരസഭാ ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയിരുന്നു. 


മാര്‍ക്കറ്റ് റോഡിലെ വഴിയോര കച്ചവടക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചിട്ട് അഹമ്മദ് കുരിക്കള്‍ നഗറിലെ കയ്യേറ്റം ഒഴിപ്പിച്ചാല്‍ മതിയെന്നാണ് സിപിഎം കൗണ്‍സിലര്‍മാരുടെ നിലപാട്. പ്രതിപക്ഷ നേതാവ് അനസ് പാറയില്‍, കൗണ്‍സിലര്‍ പിആര്‍ ഫൈസല്‍, വഴിയോര കച്ചവട യൂണിയന്‍ സെക്രട്ടറി സി.കെ സലിം എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. 

Post a Comment

0 Comments