Latest News
Loading...

പി.സി ജോര്‍ജ്ജ് എറണാകുളത്തേയ്ക്ക്

വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകും.  ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പൊലീസിന്റെ നോട്ടിസ് പി.സി.ജോര്‍ജ് കൈപ്പറ്റി. 


ഇന്ന് തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിനായി രാവിലെ ഈരാറ്റുപേട്ടയില്‍ നിന്നും എറണാകുളത്തേയ്ക്ക് പോയി. കഴിഞ്ഞ 8നാണ് പി.സി.ജോര്‍ജ് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്നു പാലാരിവട്ടം പൊലീസ്  സ്വമേധയാ കേസെടുത്തത്. 


കേസില്‍ തിങ്കളാഴ്ച പി.സി.ജോര്‍ജിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്.  തിരുവന്തപുരത്തെ വിദ്വേഷ പ്രസംഗവിഷയത്തില്‍ കോടതി ഇന്ന് ജാമ്യം റദ്ദാക്കണമെന്ന പോലീസ് ഹര്‍ജിയിലും കോടതി വിധി പറയും 



Post a Comment

0 Comments