Latest News
Loading...

താൻ ബിജെപിയോ എൻഡിഎയോ അല്ലെന്ന് പി.സി ജോർജ്ജ്

താൻ എൻഡിഎയുടെ ഭാഗമല്ലെന്ന് പി.സി ജോർജ്ജ് . താൻ പങ്കുവെച്ച ആശങ്കകൾ ശരിയെന്ന് ബോധ്യപ്പെട്ട ബിജെപി തനിക്ക് പിന്തുണ നല്കുകയാണ് ഉണ്ടായത്. ഇടത് വലത് മുന്നണികൾ നടത്തുന്ന തീവ്ര  വാദ പ്രീണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബിജെപിക്കേ കഴിയൂ. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ പിന്തുണയ്ക്കുന്നത്. താനുന്നയി ച്ച വിഷയങ്ങളിൽ വിവിധ മതസമൂഹങ്ങൾക്ക് ആശങ്കകളുണ്ട്. അത് അറിയിക്കേണ്ടവരെ അറിയിച്ച് പരിഹാരത്തിന് ശ്രമി ക്കുമെന്നും പിസി ജോർജ്ജ് പറഞ്ഞു.

അവധിദിവസമായ തന്നോട് ഹാജരാകാൻ പറഞ്ഞത് മര്യാദകേടാണ്. 24 മണിക്കൂർ മുൻപ് നോട്ടീസ് നല്കേണ്ടതാണ്. 4 നോട്ടീസാണ് തന്നത്. ഒരു നിയമവ്യവസ്ഥയെയും ലംഘിക്കാൻ ആഗ്രഹിക്കുന്നില്ല. ആരോഗ്യപ്രശ്നങ്ങളാലും ഞായരാഴ്ച ആയതിനാലും വരാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഒരു പാർട്ടി നേതാവായ തനിക്ക് തൃക്കാക്കാര പ്രചാരണത്തിലെ അ വസാനദിവസം പോകേണ്ടതായതിനാൽ പോകുകയാണെന്നും അറിയിച്ചു. എന്നാൽ എപ്പോൾ വരണമെന്ന് ആലോചിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. ഇതുവരെ ഉത്തരം തന്നിട്ടില്ല. രാഷ്ട്രീയ പ്രേരിതമാണ് കത്തെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.


പിണറായി തന്നെ ദ്രോഹിക്കുന്ന സമയത്ത് രക്ഷിക്കാനെത്തിയത് ബിജെപിയാണ്. മുന്നണിയാണ് എന്ന് പറയുന്നില്ല. ഭാഗ മാകണോ എന്ന് പിന്നീട് തീരുമാനിക്കും. താൻ സ്ഥാനമാനങ്ങൾക്ക് വേണ്ടി നിൽക്കുന്നയാളല്ല. വിഎസിനൊപ്പം ക്യാബിന റ്റിലെ സ്ഥാനം താൻ ഉപേക്ഷിച്ചതാണ്. വെള്ളാപ്പള്ളി പറയുന്നതിനെ ഗൗരവത്തിലെടുക്കന്നില്ല. അദ്ദേഹത്തെ തെറ്റിദ്ധരി പ്പിച്ചതാകാം. പിണറായിക്ക് തന്നോട് വ്യക്തിപരമായ വൈരാഗ്യമാണെന്നും പിസി ജോർജ്ജ് പറഞ്ഞു.

വീഡിയോ കാണാം ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാത്തിന്റെയും പ്രഭവകേന്ദ്രമായി ഈരാറ്റുപേട്ട മാറുന്നു. ആലപുഴയിലെ വിദ്വേഷ മുദ്രാവാക്യം വിഷയത്തിൽ കുട്ടിയെ തോളിലേറ്റയതും ഈരാറ്റുപേട്ട സ്വദേശിയാണ്. മു സ്ലീം എന്ന് പറയുന്നത് കുഴപ്പമാണെന്നാണ് പറയുന്നത്. താനങ്ങനെ കരുതുന്നില്ല. സമുദായത്തിന് ചീത്തപ്പേരുണ്ടാക്കു ന്നവരെ നേതൃത്വം തിരിച്ചറിയണമെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments