Latest News
Loading...

മേവട ഫാമിലി ഹെല്‍ത്ത് സെന്റര്‍ നിര്‍മാണോദ്ഘാടനം നടന്നു

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെ്ന്റര്‍ നിര്‍മാണ ഉദ്ഘാടനം നടന്നു. മേവട പിഎച്ച്‌സിയില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി എംപി നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍രാജ് അധ്യക്ഷത വഹിച്ചു. 


വൈസ് പ്രസിഡന്റ് ബി രാജേഷ്,   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി  ചെയര്‍പേഴ്സണ്‍ ശ്രീമതി. സ്മിതാ വിനോദ്, ബ്ലോക്ക് മെമ്പർ ശ്രീമതി. ജെസി ജോർജ്ജ്,  ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. ജോസഫ് പി.സി.,   ശ്രീ. ഗോപി കെ.ആര്‍., ശ്രീമതി. ആനീസ് കുര്യന്‍ , മഞ്ചു ദിലീപ്,   ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ശ്രീ. വിനോദ് കെ., എന്‍.എച്ച്.എം എഞ്ചിനീയർ ശ്രീമതി രഞ്ചിനി. എന്നിവര്‍ ആശംസകള്‍ അറിയിച്ചു.   മെഡിക്കല്‍ ഓഫീസര്‍  ഡോ. ദിവ്യാ ജോര്‍ജ് റ്റി നന്ദി അറിയിക്കുകയും ചെയ്തു.



 കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്‍റെയും NHM –ന്‍റയും സംയുക്ത സാമ്പത്തിക പങ്കാളിത്തത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. ആകെ 49 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് 34 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരിത്തിയിരിക്കുന്നത്.

Post a Comment

0 Comments