Latest News
Loading...

ആയുർവേദം പ്രകൃതിയോടു ചേർന്നു നിൽക്കുന്നു: മാണി സി കാപ്പൻ

 പ്രകൃതിയോടു ചേർന്നുള്ള ചികിത്സാ മേഖലയാണ് ആയുർവേദമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ്, പാലാ നിയമസഭ റീജിയണൽ എപ്പിഡെമിക് സെൽ, രാമപുരം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ രാമപുരത്ത് സംഘടിപ്പിച്ച മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. ആയുർവേദത്തെക്കുറിച്ചുള്ള അറിവ്  കൂടുതൽ പേരിൽ ഇനിയും  എത്തേണ്ടതുണ്ടെന്നും എം എൽ എ ചൂണ്ടിക്കാട്ടി. 


പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, മനോജ് സി ജോർജ്, കെ കെ ശാന്താറാം, ലിസമ്മ മത്തച്ചൻ, സുശീല മനോജ്, ജയ്മോൻ മുടയാരത്ത്, റോബി തോമസ്, ഡോ പത്മനാഭൻ ഇ ജി, ഡോ ഹേമേഷ് പി ജോഷി എന്നിവർ പ്രസംഗിച്ചു.


ജനറൽ, ത്വക് രോഗചികിത്സ, വിഷചികിത്സ, സ്ത്രീ രോഗ ചികിത്സ, മാനസികരോഗ ചികിത്സ, ബാല രോഗ ചികിത്സ രംഗത്തെ വിദഗ്ദരായ ഡോക്ടർമാർ ക്യാമ്പിൽ പരിശോധനകൾ നടത്തി മരുന്നുകൾ വിതരണം ചെയ്തു.

Post a Comment

0 Comments