Latest News
Loading...

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാണി സി കാപ്പൻ

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മേലുകാവിൽ 23 - മത് കുടുംബശ്രീ വാർഷിക ആഘോഷ പരിപാടികൾ  ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയാണ് കുടുംബശ്രീയുടെ മുഖമുദ്രയെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. 


മേലുകാവ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി. വടക്കേൽ അധ്യക്ഷത വഹിച്ചു. മേലുകാവ്മറ്റം സെൻ്റ് തോമസ് പളളി വികാരി റവ.ഫാ.ജോർജ്ജ് കാരാംമലയിൽ  മുഖ്യപ്രഭാഷണം നടത്തി. സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ പി സി മാത്യുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി ജെ ബെഞ്ചമിൻ, മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പ്രസന്ന സോമൻ, ബിൻസി ടോമി വെട്ടത്ത്, 


ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പഞ്ചായത്ത് മെമ്പർമാരായ ഷീബാ മോൾ ജോസഫ്, ഷൈനി ബേബി, ജോസുകുട്ടി കോനുകുന്നേൽ, അലക്സ് റ്റി ജോസഫ്, അഖില അരുൺദേവ്, ബിജു സോമൻ, മീനച്ചിൽ അർബൻ ബാങ്ക് സി ഇ ഓ എബിൻ എം എബ്രഹാം, കുടുംബശ്രീ  ചെയർപേഴ്സൺ നിമ്മി ഷിജു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ചു സാംസ്കാരിക റാലിയും പൊതുസമ്മേളനവും, കുടുംബശ്രീ അയൽകൂട്ടങ്ങളുടെ ലിസ്റ്റ് വായ്പ ചെക്ക് വിതരണ ഉദ്ഘാടനവും, പ്രഫഷണൽ വിദ്യാർഥിക്കുള്ള  അവാർഡ് വിതരണവും മികച്ച അയൽകൂട്ട  എ.ഡി.എസ് എന്നിവയ്ക്കുള്ള അവാർഡ് വിതരണവും നടത്തി.  തുടർന്ന് കലാപ്രകടനങ്ങളും അരങ്ങേറി.

Post a Comment

0 Comments