Latest News
Loading...

കല്ലൂർ വർഗീസ് സാറിൻ്റെയും ഭാര്യ ശോശാമ്മ സിസ്റ്ററിൻ്റേയും ഒന്നാം ചരമവാർഷികം

പൂവത്തിളപ്പ് : മുതിർന്ന കോൺഗ്രസ് നേതാവും തികഞ്ഞ ഗാന്ധിയനുമായിരുന്ന പൂവത്തിളപ്പ് കല്ലൂർ വർഗീസ് സാറിൻ്റെയും ഭാര്യ ശോശാമ്മ സിസ്റ്ററിൻ്റേയും ജീവിതം സമൂഹത്തിന് മാതൃകയെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മണലുങ്കൽ പള്ളിയിലെ തിരുക്കർമ്മങ്ങൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ ഹാളിൽ അനുസ്മരണ സമ്മേളനത്തിൽ വികാരി ഫാ. ജയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

മാണി സി കാപ്പൻ എം എൽ എ, മുൻ കേന്ദ്ര മന്ത്രി പി സി തോമസ്, ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കിൻഫ്രാ ചെയർമാൻ ജോർജുകുട്ടി ആസ്തി, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ഡി സി സി മെമ്പർ അഡ്വ.ഫിൽസൺ മാത്യൂസ്, മെറ്റൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ.ഫ്രാൻസിസ് തോമസ്, അഡ്വ.ബിജു പറമ്പകത്ത്, മാത്തുക്കുട്ടി ഞായറുകുളം, കെ കെ രാജു, മാത്തച്ചൻ താമരശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെസ്സി ജോർജ്, ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർ ഷാൻ്റി ബാബു , എ സി ബേബിച്ചൻ അഴിയാത്ത്, ഷിൻ്റോ കൊച്ചുപുരയ്ക്കൽ, ഫാ.സെബാസ്റ്റ്യൻ കിഴക്കേക്കുറ്റ്, ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. ജോസഫ് ആലാനിക്കൽ, ജോൺ കെ വർഗ്ഗീസ്, ഷിബു തെക്കേമറ്റം എന്നിവർ അനുസ്മരണ പ്രസംഗവും നടത്തി.
കോൺഗ്രസ്സ് അകലക്കുന്നം മണ്ഡലം കമ്മറ്റിയുടേയും യൂത്തുകോൺഗ്രസ്സിൻ്റെയും നേതൃത്വത്തിൽ വർഗീസ് സാറിൻ്റെ ഓർമ്മയ്ക്കായി നടത്തിയ അഖില കേരളാ പ്രസംഗ മത്സരത്തിൻ്റെ സമ്മാനദാനവും സമ്മേളനത്തിൽ നടത്തി.

      




മലബാറിലെ വിവിധ സ്കൂളുകളിൽ ദീർഘകാലം അധ്യാപകനായിരുന്ന വർഗീസ് സാർ ഇളമ്പള്ളി സ്കൂളിൽ നിന്നുമാണ് വിരമിച്ചത്. 
 2005-2010 കാലയളവിൽ അകലക്കുന്നം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ, 1996 മുതൽ 8 വർഷം തുടർച്ചയായി കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ അംഗം, ദീർഘ കാലം മണലുങ്കൽ സെന്റ് മേരീസ്‌ സൺഡേ സ്കൂൾ അധ്യാപകൻ, തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ധേഹം. മുണ്ടൻകുന്ന് ആശുപത്രി വികസന സമിതിയുടെ കൺവീനറായി വളരെ വർഷങ്ങൾ പ്രവർത്തിക്കുകയും ആശുപത്രിയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത ആളാണ് വർഗീസ് സാർ
          പൂവത്തിളപ്പിലെയും സമീപപ്രദേശങ്ങളിലെയും വിവിധങ്ങളായ സാമൂഹ്യ -സാംസ്‌കാരിക-ആൽമീയ മേഖലകളിലെ മാതൃകയാർന്ന പ്രവർത്തനങ്ങൾക്ക് വർഗീസ് സാർ നേതൃത്വം നൽകിയിരുന്നു. 


വാക്കിലും പ്രവർത്തിയിലും തികഞ്ഞ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയിരുന്ന വർഗീസ് സാർ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. കൊറോണ ബാധയെ തുടർന്നുള്ള അസുഖത്തോടെയാണ് വർഗീസ് സാറിന്റെ പെട്ടന്നുള്ള വിയോഗം.
അദ്ധേഹം മരിച്ച് നാലാം ദിവസം ഭാര്യ ശോശാമ്മയും മരിച്ചു. 

ഇരുവരുടെയും ജീവിതം പോലെ തന്നെ മരണവും സംഭവിച്ചത്. ജീവിതത്തിൽ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാത്ത ദമ്പതികളായിരുന്നു ഇരുവരും. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു രണ്ടു പേരും ഒരാൾ അദ്ധ്യാപകനും മറ്റെയാൾ ഗവ.നേഴ്സും ആയിരുന്നു. രണ്ട് വകുപ്പുകളിലായിരുന്നു ജോലിയെങ്കിലും അവർ പിരിഞ്ഞിരിക്കേണ്ടി വന്നിട്ടില്ല. മലബാറിലുൾപ്പടെ ജോലി ചെയ്ത സ്ഥലങ്ങളിലൊക്കെ ഒരേ പ്രദേശത്തോട്ട് സ്ഥലം മാറ്റം മേടിച്ച് അവർ അവിടെയും ഒരുമിച്ച് നിന്നാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. 
 അസുഖബാധിതരായി ആശുപത്രിയിൽ പോയതും അവർ ഒരുമിച്ചായിരുന്നു. 
 അവരുടെ നിഷ്കളങ്കമായ ചിരി മനസ്സിൽ മായാതെ എന്നെന്നും നിലനിൽക്കുന്നതാണെന്ന് നേതാക്കന്മാർ അനുസ്മരിച്ചു

Post a Comment

0 Comments