Latest News
Loading...

പാലാ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പുതിയ മന്ദിരത്തിലേക്ക് പുതിയ ഗേറ്റ്

പാലാ മഹാത്മാഗാന്ധി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പുതിയ മന്ദിരത്തിലേക്ക് പുതിയ വീഥി. സ്കൂൾ കവാടത്തിൽ നിർമ്മിച്ച നവീന പ്രവേശന കവാടം തുറന്നു നൽകി..രാഷ്ട്രപിതാവിൻ്റെ പൂർണ്ണകായ പ്രതിമയോടു കൂടിയ നവീന പടിപ്പുരയും കവാടവും കടന്ന് മികവിൻ്റെ കേന്ദ്രമായ ഈ സ്കൂളിലേക്ക് വിദ്യാർത്ഥികൾക്ക് ഇനി പ്രവേശിക്കാം. മുൻ മന്ത്രി കെ.എം.മാണി നൽകിയ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് പടിപ്പുരയും കവാടവും നിർമ്മിച്ചത്. 


അന്തരിച്ച കെ.എം.മാണിക്ക് പ്രണാമം അർപ്പിച്ച്
വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പിഞ്ഞാറേക്കര പുതിയ പ്രവേശന കവാടം തുറന്നു നൽകി.
നഗരസഭാ ഉപാദ്ധ്യക്ഷ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി., 


കൗൺസിലർമാരായ ബിജി ജോ ജോ ,ബൈജു കൊല്ലംപറമ്പിൽ, പ്രൊഫ.സതീശ് ചൊള്ളാനി, ജോസ് ചീരാംകുഴി ,സാവിയോ കാവുകാട്ട്, ലീന സണ്ണി, മായാ പ്രദീപ്, ആർ.സന്ധ്യ,സംഘടനാ നേതാക്കളായ ബെന്നി മൈലാടൂർ, സിബി തോട്ടുപുറം, ബിജു പാലു പടവിൽ, കെ.അജി, സിബി ജോസഫ്, ജോസ്സു കുട്ടി പൂവേലി, ജയ്സൺമാന്തോട്ടം, പ്രിൻസിപ്പാൾ തുഷാര നൈനാൻ, എൻ.രവി, ഹെഡ്മാസ്റ്റർ വി .വി .സുരേഷ് കുമാർ, പി.ടി.എ.പ്രസിഡണ്ട് കെ.ആർ.ദിവാകരൻ, പി.ഡബ്ല്യു.ഡി.അസിസ്റ്റൻ്റ് എൻജിനീയർ സ് ററമേഴ്സൺ തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments