Latest News
Loading...

റോഡിലെ വെള്ളകെട്ടിന് പരിഹാരമില്ല സിപിഐ എം ഉപരോധ സമരം നടത്തി

 അന്തിനാട് - മേലുകാവ് മാറ്റം റോഡിൽ കുരിശിങ്കൽ അപ്പക്കുഴി പാലത്തിന് സമീപം സ്വകാര്യ വ്യക്തി പാടം നികത്തിയതിനെ തുടർന്ന് റോഡിലെ വെള്ളക്കെട്ടിൽ വീണ് വാഹനാപകടം പതിവാകുന്നു. ചെറിയ മഴ പെയ്താൽ പോലും രണ്ട് അടിയോളം ഉയരത്തിൽ വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതിനാൽ കാൽ നട യാത്രകാർക്കു പോലും യാത്ര വലിയ ബുദ്ധിമുട്ടാണ്. 

ഇത് സംബന്ധിച്ച് നാട്ടുകാർ തൃതല പഞ്ചായത്ത്‌ അധികാരികൾക്കും, എംഎൽക്കും നിരവധി പരാതികൾ നൽകിയിട്ടും സ്വാകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികൾ എടുക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്നാണ് സിപിഐ എം മേലുകാവ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വതിൽ ജനകിയ ഉപരോധ സമരം നടത്തിയത്. 



സമരം ലോക്കൽ സെക്രട്ടറി അനൂപ് കെ കുമാർ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ ആർ അനുരാഗ്, ഡെൻസി ബിജു, ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയൂ ) പഞ്ചായത്ത്‌ സെക്രട്ടറി കെ പി റെജി, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ്‌ ആകാശ് രാജീവ് എന്നിവർ സംസാരിച്ചു. പ്രശനത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിപിഐഎം പൊതുമരാമത്ത് മാന്തിക്ക് നിവേദനവും നൽകി.

Post a Comment

0 Comments