Latest News
Loading...

CPI ഈരാറ്റുപേട്ട ലോക്കൽ സമ്മേളനം

 ഈരാറ്റുപേട്ട പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് പിഎംഎവൈ പദ്ധതി പ്രകാരം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ലിസ്റ്റിൽ പെടുത്തി അംഗീകരിച്ച 137 വീടുകൾക്ക് ഫണ്ട് നീക്കി വയ്ക്കാതെ അട്ടിമറിക്കുന്ന നടപടി തിരുത്തി വീട് നിർമാണത്തിന് ഫണ്ട് അനുവദിച്ചു പ്രാവർത്തികമാക്കണം എന്ന് ഈരാറ്റുപേട്ടയിൽ ചേർന്ന് സിപിഐ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഷമ്മാസ് ലത്തീഫ്, നൗഫൽഖാൻ, വിജയമ്മ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു സക്കീർഹുസൈൻ സ്വാഗതമാശംസിച്ചു 

സമ്മേളന നഗറിൽ സീനിയർ സഖാവ് ടി കെ ഇസ്മായിൽ രക്ത പതാക ഉയർത്തി. പ്രതിനിധിസമ്മേളനം പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും പീരുമേട് എം എൽ എയുമായ സഖാവ് വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി സഖാവ് കെ എസ് നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു രക്തസാക്ഷിപ്രമേയം സഖാവ് എം എം മനാഫും അനുശോചനപ്രമേയം സഖാവ് മുഹമ്മദ് ഹാഷിമും അവതരിപ്പിച്ചു സഖാക്കൾ അഡ്വക്കറ്റ് വി കെ സന്തോഷ് കുമാർ, എംജി ശേഖരൻ, ഇ കെ മുജീബ്, പി എസ് ബാബു, അഡ്വക്കറ്റ് പിഎസ് സുനിൽ തുടങ്ങിയവർ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. 


13 അംഗ ലോക്കൽ കമ്മറ്റിയും സെക്രട്ടറിയായി സഖാവ് കെ ഐ നൗഷാദ് അസിസ്റ്റന്റ് സെക്രട്ടറിയായി ഷമ്മാസ് ലത്തീഫ് എന്നിവരെയും സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു മണ്ഡലം സമ്മേളന പ്രതിനിധികളായി 26 അംഗങ്ങളേയും തിരഞ്ഞെടുത്തു സ്ഥലപരിമിതി ഉള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി അതിർത്തിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ അടിയന്തരമായി പ്രൊജക്ട് വച്ച് യന്ത്രവൽകൃത സംവിധാനം ഏർപ്പെടുത്തുക മുൻസിപ്പാലിറ്റി അതിർത്തിയിലെ മീനച്ചിലാറിനെ മാലിന്യമുക്തമാക്കി ആഴം കൂട്ടി ചെക്ക് ഡാമുകൾ ക്ലീൻ ചെയ്തു പ്രളയത്തിൽ നിന്നും ജനങ്ങളെയും സ്ഥാപനങ്ങളെയും രക്ഷിക്കുക മുരുക്കോലി മാതാക്കൽ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ പ്രളയത്തിൽ മുങ്ങുന്നതിന് ഇടയാക്കുന്ന തോട്ടു മുക്കിൽ പിഡബ്ല്യുഡി നിർമ്മിച്ചിരിക്കുന്ന അശാസ്ത്രീയമായ കല്ലിങ്ക് പൊളിച്ചു നീക്കുക ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയെ പുനരുദ്ധരിച്ച് മുൻകാലത്തേതുപോലെ ബസ്സുകൾ അനുവദിച്ചു മുഴുവൻ ഷെഡ്യൂളുകളും ആരംഭിച്ച് ജനങ്ങളുടെ യാത്രാദുരിതം ഒഴിവാക്കുക ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാർ താലൂക്ക് അനുവദിക്കുക, പൊതുയോഗങ്ങൾ അടക്കം നടത്തുന്നതിന് പ്രസംഗവേദിയും ഗ്രൗണ്ടും ഈരാറ്റുപേട്ടയിൽ പ്രാവർത്തികമാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു ഭാവി പ്രവർത്തന പരിപാടികൾ കെ ഐ നൗഷാദ് അവതരിപ്പിച്ചു സമ്മേളനത്തിന് ഷമ്മാസ് ലത്തീഫ് കൃതജ്ഞത രേഖപ്പെടുത്തി.

Post a Comment

0 Comments