Latest News
Loading...

കാണാതായ കോളേജ് വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ

ബിരുദ വിദ്യാർഥിനിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ(19)യാണ് കോളിക്കടവ് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഇരിട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ട് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.


അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. ഇരിട്ടി സി.ഐ. കെ.ജെ.ബിനോയ്, പ്രിൻസിപ്പൽ എസ്.ഐ. ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 


പുന്നാട് സ്വദേശി സെയിദിന്റേയും മുനീറയുടേയും മകളാണ്. വീർപ്പാട് എസ്.എൻ.ഡി.പി. കോളേജ് രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥിനിയാണ്. സഹോദരൻ: നിഹാൽ.

Post a Comment

0 Comments