Latest News
Loading...

പാഴ് വസ്തുക്കളിൽ നിന്നും കളിപ്പാട്ടങ്ങളൊരുക്കി കുട്ടികൾ

ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് അഹിംസയുടെ പാഠം പഠിപ്പിച്ച് കുട്ടികൾക്കായി സുബിദ് അഹിംസയുടെ പരിശീലനപരിപാടി. അഹിംസാ കളിപ്പാട്ടങ്ങളിലൂടെ ദേശീയ പ്രശസ്തനായ മുൻ ഐ.ഐ.റ്റി.ക്കാരൻ എഞ്ചിനീയർ മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിലെ അവധിക്കാല ക്യാമ്പിൽ കുട്ടികൾക്ക് നൽകിയത് പാഴ് വസ്തുക്കളിൽ നിന്നുള്ള അഹിംസാ പാഠങ്ങളും കുറെ കളിപ്പാട്ടങ്ങളുമായിരുന്നു. 

പേപ്പറുകളിൽ നിന്ന് കറങ്ങുന്ന ഫാൻ സ്ട്രോയിൽ നിന്ന് വാദ്യോപകരണം , സി.ഡികൾ കൊണ്ട് കറങ്ങുന്ന കളിപ്പാട്ടങ്ങൾ, നൂലിൽ പറക്കുന്ന ചിത്രശലഭങ്ങൾ, കടലാസ് കഷണങ്ങളിൽ നിന്ന് ചുറ്റുവട്ടം കണ്ണോടുന്ന മാർജ്ജാരരൂപങ്ങൾ, വിശറികൾ, ഡാൻസിംഗ് ഡോളുകൾ തുടങ്ങി നിരവധി ഇനം കളിപ്പാട്ടങ്ങളാണ് കുട്ടികൾ ക്യാമ്പിൽ തയ്യാറാക്കിയത്.


മാലിന്യനിർമ്മാർജ്ജനത്തിന്റെ തുടർ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ഹരിതവിദ്യാലയത്തിന് കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുപോകാൻ കഴിയുക, വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കരവിരുതും കലാവാസനയും വളർത്തുക എന്നീ ഉദ്ദേശങ്ങളോടെയായിരുന്നു ക്യാമ്പിൽ അഹിംസാ കളിപ്പാട്ട നിർമ്മാണം ഉൾപ്പെടുത്തിയത്.

Post a Comment

0 Comments