Latest News
Loading...

ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു

കിടങ്ങൂരിൽ  ബക്കറ്റിലെ വെള്ളത്തിലേയ്ക്ക് വീണ് ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ചു.  കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ് - ശരണ്യ ദമ്പതികളുടെ ഒരു വയസുള്ള മകൾ ഭാഗ്യ ആണ് കുളിമുറിയിലെ ബക്കറ്റിൽ കമിഴ്ന്നു വീണ് മരിച്ചത്. 


തിങ്കളാഴ്ച 4മണിയോടെയാണ് സംഭവം. ചെമ്പിളാവിലുള്ള ശരണ്യയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. കുട്ടിയെ കണ്ടെത്തിയ ഉടനെ തന്നെ കിടങ്ങൂർ LLM ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 



ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞിനെയാണ് ദമ്പതികൾക്ക് നഷ്ടമായത്. 


Post a Comment

0 Comments