Latest News
Loading...

പ്രോസ്തോകോൺ 2022" മെഡിക്കൽ കോൺഫറൻസ് കുമരകത്ത് സംഘടിപ്പിച്ചു.

പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായും ദക്ഷിണ മേഖല യൂറോളജിസ്റ്റ് അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച "പ്രോസ്തോകോൺ 2022" മെഡിക്കൽ കോൺഫറൻസ് കുമരകത്ത് നടന്നു. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഡോക്ടറുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പുരുഷന്മാരിൽ പൊതുവെ കാണപ്പെടുന്ന ചില രോഗാവസ്ഥക്കുള്ള ചികിത്സാരീതികളും അതിനൂതന ശസ്ത്രക്രിയാമാർഗങ്ങളും, സാങ്കേതിക വിദ്യകളെക്കുറിച്ചും കോൺഫറൻസിൽ ചർച്ച നടന്നു. 



യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട പുത്തൻ ആശയങ്ങളും അറിവുകളും പങ്കുവച്ച ചടങ്ങിന്റെ ഉത്ഘാടനം മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയൊടിക്കൽ നിർവഹിച്ചു. ഡോ. എൻ മല്ലികാർജുന റെഡ്ഡി, ഡോ. ജി ചെങ്കൽവരയൻ, ഡോ. സുരേഷ് ഭട്ട്, ഡോ. ജേക്കബ് ജോർജ് പി, ഡോ. വിജയ് രാധാകൃഷ്ണൻ, ഡോ. ആൽവിൻ ജോസ് പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 


Post a Comment

0 Comments