Latest News
Loading...

വിളക്കിത്തല നായർ സമാജം ശാഖാവാർഷികം


 ഈരാറ്റുപേട്ട: വിളക്കിത്തല നായർ സമാജം ഈരാറ്റുപേട്ട ശാഖാവാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എംസി  തങ്കമണി അധ്യക്ഷത വഹിച്ചു. ജില്ലാ കോ - ഓർഡിനേറ്റർ പി കെ സുരേന്ദ്രൻ ശാഖ ഡയറി പ്രകാശനം ചെയ്തു. ശാഖാ സെക്രട്ടറി പി എ സുനിൽകുമാർ വാർഷിക റിപ്പോർട്ടും ഖജാൻജി സരിത സുനിൽ കണക്കും അവതരിപ്പിച്ചു. 
വനിതാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മായ ബാലചന്ദ്രൻ, വി എൻ എസ് താലൂക്ക് പ്രസിഡന്റ് സി. ബി.സന്തോഷ്, യുവജന ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിശാഖ് ചന്ദ്രൻ, വി എൻ സത്യൻ, എ ബൈജു, കെ എൻ ശ്യാമു,ബിന്ദു സത്യൻ, വിഎസ് അജേഷ്, നോയൽ രവി, വി കെ സജിഎന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments