Latest News
Loading...

റോയി എലിപ്പുലിക്കാട്ട് കാർഷിക രംഗത്തും , രാഷ്ടീയ രംഗത്തും തിളങ്ങി നിന്ന വ്യക്തിത്വം: മാണി സി കാപ്പൻ

പാലാ: യുഡി എഫ്‌ നേതാവായിരുന്ന റോയി എലിപ്പുലിക്കാട്ട് രാഷ് ട്രീയ രംഗത്ത് എന്നത് പോലെ തന്നെ കാർഷിക മേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നെന്ന് മാണി സി കാപ്പൻ എം എൽ എ അനുസ്മരിച്ചു.

അദ്ദേഹം പ്രവർത്തിച്ച പാർട്ടിയോടും മുന്നണിക്കും വേണ്ടിയും നൂറു ശതമാനം ആത്മാർത്ഥവും , നിസ്വാർത്ഥവുമായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ടെന്നും, അഭിപ്രായം  ആരോടും നിർഭയം പ്രകടിപ്പിക്കുന്ന ആളായിരുന്നു റോയി എന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.


യു ഡി എഫ് പാലാ നി .മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ കോൺഗ്രസ് നി മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ചു നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. 

 കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി അബ്രാഹം Ex MP, കെ.പി.സി.സി. നിർന്മനക സമിതി അംഗം ടോമി കല്ലാനി, യൂ ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, എ.കെ ചന്ദ്രമോഹൻ, ചാക്കോ തോമസ്, ആർ പ്രേംജി,ജോസ് മോൻ മുണ്ടക്കൽ, ആർ സജീവ്, കെ ടി ജോസഫ്, ചൈത്ര ശ്രീകുമാർ , കെ ഗോപി , സി. ജി വിജയകുമാർ, എ.പി കൃ ഷണൻ നായർ, സന്തോഷ് മണർകാട്, സന്തോഷ് കാവുകാട്ട്, 


ജെയിംസ് തെക്കേൽ, മൈക്കിൾ പുല്ലുമാക്കൽ, ഷോജി ഗോപി ,വി.സി പ്രിൻസ്, ജെയിംസ് ചാക്കോ ജീരകം, എൻ സുരേഷ്, എ എസ് തോമസ്,ഷീലാ ബാബു, മായാ രാഹുൽ, ലിസി കുട്ടി മാത്യു, ആനി ബിജോയി, ടോണി തൈപ്പറമ്പിൽ, ബീനാ രാധാകൃഷ്ണൻ, ജോതി ലക്ഷ്മി, മത്തച്ചൻ പുതിയിടഞ്ഞു ചാലിൽ, ജോസ് വടക്കേക്കര,തങ്കച്ചൻ മണ്ണൂശേരിൽ, മൈക്കിൾ കാവുകാട്ട്, ജോസ് കഴികുളം, ജോസ് പ്ലാശനാൽ, ജോഷി വട്ടക്കുന്നേൽ, ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക്, മാർട്ടിൻ കോലടി, സിബി നെല്ലൻകുഴിയിൽ, ജോഷി കുമ്പളത്ത്, അപ്പച്ചൻ ചെമ്പംകുളം, ടോം നല്ലനിരപ്പേൽ, ജസ്റ്റിൻ പുറപ്പന്താനം, ബീനാ രാധാകൃഷണൻ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments