Latest News
Loading...

പെരിങ്ങളം - അടിവാരം റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തി.

എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിച്ച് നിർമാണം നടത്തുന്ന പെരിങ്ങളം-പച്ചിക്കൽ- അടിവാരം റോഡ് നിർമ്മാണ ഉദ്ഘാടനം പൂഞ്ഞാർ എം. എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡിലെ പച്ചിക്കൽ, ആറ്റിനാൽ, മണ്ണുങ്കൽ എന്നീ പ്രദേശങ്ങളിലുള്ള നൂറോളം കുടുംബങ്ങൾ  കാര്യമായ ഗതാഗതസൗകര്യങ്ങൾ ഇല്ലാതെ ഒറ്റപ്പെട്ട്,യാത്രാ ദുരിതത്തിൽ കഴിയുകയാണ് .  പെരിങ്ങളത്തിനും അടിവാരത്തിനുമിടയിൽ മീനച്ചിലാറിന്റെ പ്രാരംഭ ഭാഗത്ത്  പെരിങ്ങളം ആറിനാൽ ചുറ്റപ്പെട്ട്, ഒറ്റപ്പെട്ടുകിടക്കുന്ന ഒരു മലമ്പ്രദേശമാണിത്. 


ഓഫ് റോഡ് വാഹനങ്ങൾക്ക് മാത്രം  സഞ്ചരിക്കാൻ കഴിയുന്ന ദുർഘടമായ ഒരു മൺറോഡ് മാത്രമാണ് ഈ പ്രദേശത്തേക്കുള്ള ഏക ഗതാഗതമാർഗം.   കനത്ത മഴയോ, മറ്റേതെങ്കിലും പ്രകൃതിക്ഷോഭങ്ങളും സംഭവിച്ചാൽ ഒരു നിലയിലും അതുവഴി യാത്ര ചെയ്യാൻ കഴിയുകയുമില്ല.  കഴിഞ്ഞ പ്രളയ കാലങ്ങളിലൊക്കെ ആഴ്ചകളോളം  ഈ പ്രദേശം ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ   ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു.  ഇക്കഴിഞ്ഞ സാമ്പത്തിക വർഷം എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നും ഒരു പദ്ധതിക്ക് അനുവദിച്ച ഏറ്റവും വലിയ തുകയായ 99 ലക്ഷം രൂപ വിനിയോഗിച്ച് ഈ പ്രദേശത്തേക്ക് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും, ചപ്പാത്ത് നിർമാണത്തിനും, പുതിയ ടാറിങ്, കോൺക്രീറ്റിംഗ് പ്രവർത്തികൾക്കുമായി പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. 

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ഉറപ്പിച്ച് നിർമ്മാണ ഉദ്ഘാടനം നടത്തിയ ഈ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടെ  കാലങ്ങളായി പ്രദേശവാസികൾ അനുഭവിച്ചു വന്നിരുന്ന യാത്രാദുരിതത്തിനും,ഒറ്റപ്പെടലിനും, അരക്ഷിതാവസ്ഥയ്ക്കും പരിഹാരമാവുകയാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷനായിരുന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർ പി. ആർ അനുപമ മുഖ്യ പ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.അക്ഷയ് ഹരി, ബി. എം. അജിത് കുമാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി,അംഗങ്ങളായ സജി കദളിക്കാട്ടിൽ, സി. കെ കുട്ടപ്പൻ, മേരി തോമസ്, മുൻ പഞ്ചായത്ത് മെമ്പർ ജോസ് കുളത്തിനാൽ,കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, പൊതു പ്രവർത്തകരും റോഡ് വികസന സമിതി ഭാരവാഹികളുമായ സണ്ണി മടുക്കാങ്കൽ, ബെന്നി കുളത്തിനാൽ,ജോസ് കോലത്ത്, ബിനു ജോസ്, ജയൻ എ.സി, ജസ്റ്റിൻ കുന്നുംപുറം, ജോസ് കുന്നത്ത്, ജോണി തടത്തിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments