Latest News
Loading...

വിഘടന വാദവും കേരളത്തിൽ ശക്തി പ്രാപിക്കുന്നു -കെ.പി.ശശികല ടീച്ചർ

പാലാ: തീവ്രവാദത്തോടൊപ്പം വിഘടന വാദവും കേരളത്തിൽ ശക്തിപ്രാപിക്കുന്നതായി 
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചർ
അവർ പറഞ്ഞു. മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ഇന്ത്യൻ റയിൽവേയുടെയും ഭാരത് ടെലഫോണിന്റെയും സ്ഥാനത്ത് കേരളത്തിൽ കെ.റെയിലും കെ. ഫോണും വന്നുകഴിഞ്ഞു. ഇനി
കെ. വെള്ളവും കെ. വെളിച്ചവും
ഉടനെ നമുക്ക് പ്രതീക്ഷിക്കാം. കേരളം ഭാരതത്തിന്റെ ഭാഗമല്ലെന്ന
തോന്നൽ ഇവിടെത്തെ ഭരണക്കാർ സൃഷ്ടിക്കുകയാണ്.

ക്ഷേത്രങ്ങൾ, ഉത്സവങ്ങൾ എല്ലാമായി ഹിന്ദുത്വം
ബാഹ്യമായി തളിർത്തും പൂത്തും നിൽനിൽക്കുമ്പോഴും ആന്തരിക ഭീഷണിയെ നേരിടുന്നതായി ശശികല ടീച്ചർ കൂട്ടിച്ചേർത്തു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന
പ്രസിഡന്റും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ വിജി തമ്പി
അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുക്കൾ പാർശ്വവത്കരിക്കപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങളെ അടിസ്ഥാന
പ്പെടുത്തി യാണ് ഹിന്ദു ഒന്നിക്കുന്നത്.

സ്വാമി സ്വപ്രഭാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഹൃദയ മാറ്റ ശാസ്ത്രക്രിയകളും 
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി നടത്തിയ
കോട്ടയം മെഡി.കോളേജ് സൂപ്രണ്ട്
ഡോ.ടി.കെ.ജയകുമാർ, നോക്കുവിദ്യ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മ, ആദിവാസി
ഗോത്രമേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള പുരസ്കാരം
ലഭിച്ച പി.കെ. വത്സമ്മ എന്നിവരെ
സമ്മേളനത്തിൽ ആദരിച്ചു. ഹിന്ദു മഹാസംഗമം ഉപാദ്ധ്യക്ഷൻ എം. ജി.സുരേഷ് സ്വാഗതവും ജനറൽ കൺവീനർ മനീഷ് ഹരിദാസ് നന്ദിയും പറഞ്ഞു.

സമാപനത്തോടനുബന്ധിച്ച് നടന്ന
മാതൃസമ്മേളനത്തിൽ 
ആയുർവേദ പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി ഡോ.ജയലക്ഷ്മി അമ്മാൾ മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ എസ്.എം.വി. ഹയർസെക്കൻഡറി സ്കൂൾ
 റിട്ട. പ്രിൻസിപ്പൽ ഷൈലജ ജി.നായർ അദ്ധ്യക്ഷത വഹിച്ചു. മായ ജയരാജ്, മീരനന്ദ ജയൻ എന്നിവർ സംസാരിച്ചു.
.

Post a Comment

0 Comments