Latest News
Loading...

അരുവിത്തുറ കോളേജിൽ തൊഴിൽ മേള സംഘടിപ്പിച്ചു

അരുവിത്തുറ സെന്റ് ജോർജ് കോളേജും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ഗ്രാനൈറ്റിക് മൈൻസ് ഇന്ത്യ യുടെ യും ജിടെക് ന്റെയും സഹകരണത്തോടെ നടത്തിയ 'ദിശ 2022'തൊഴിൽ മേള വൻ ജന പങ്കാളിത്തത്തോടെ ശ്രദ്ധേയമായി . വിവിധ മേഖലകളിൽപെട്ട 27 കമ്പനികൾ 1000 ത്തിൽ പരം  ഒഴിവുകളിലേക്കു നടത്തിയ റിക്രൂട്മെന്റിൽ  1500 ഓളo ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.

മേളയിൽ 147 ഉദ്യോഗാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുകയും 470 പേർ അടുത്ത ഘട്ട ഇന്റർവ്യൂവിലേക്കു കടക്കുകയും ചെയ്തു . കോളേജ് മാനേജർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർഎം ൽ എ അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു . 

പ്രിൻസിപ്പൽ ഡോ . റെജി വര്ഗീസ് മേക്കാടൻ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ എംപ്ലോയ്‌മെന്റ് ഓഫീസർ ശ്രീ ജയകൃഷ്ണൻ കെ ആർ ബർസാർ ആൻഡ് കോഴ്സ് കോഓർഡിനേറ്റർ ഫാ ദർ ജോർജ് പുല്ലുകാലായിൽ ഐ കു എ സി കോർഡിനേറ്റർ ഡോ ജിലു ആനി ജോൺ പ്രോഗ്രാം കോഓർഡിനേറ്റർ ബിനോയ് സി ജോർജ് ചീരാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു .

Post a Comment

0 Comments