Latest News
Loading...

മേലുകാവ് അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു


മേലുകാവ് അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. ജീപ്പ് ഡ്രൈവർ  അതിരമ്പുഴ സ്വദേശി സതീഷാണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്.  കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഇക്കഴിഞ്ഞ ഇരുപതാം തീയതി പുലർച്ചെയാണ് മേലുകാവ് മറ്റത്തിനും പാണ്ടിയൻമാവിനും ഇടയിൽ വാഹനാപകടമുണ്ടായത്. കോട്ടയത്തുനിന്ന് മംഗളം പത്രവും കൊണ്ട് കാഞ്ഞിരം കവലക്ക് പോയ ജീപ്പും ലോറിയുമായാണ് കൂട്ടി ഇടിച്ചത്. ജീപ്പിന് മുകളിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.

മേലുകാവ് പോലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും സതീഷിനെ പുറത്തെടുക്കാൻ ആയില്ല . തുടർന്ന് ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് സതീഷിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സതീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. അതിരമ്പുഴയിൽ താമസക്കാരനായ സതീഷ് കുറവിലങ്ങാട് കുളത്തൂർ സ്വദേശിയാണ്.



Post a Comment

0 Comments