Latest News
Loading...

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ ആദ്യ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് കൊഴുവനാലിൽ



 കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റേയും കൊഴുവനാൽ വൈഎംസിഎയുടേയും കെഴുവംകുളം പബ്ളിക് ലൈബ്രറിയുടേയും പാലാ ബ്ലഡ് ഫോറത്തിൻ്റേയും ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പും പോസ്റ്റ് കോവിഡ് ടെസ്റ്റും 2022 ഏപ്രിൽ 3 ഞായറാഴ്ച കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂൾ ഹാളിലും കെഴുവംകുളം പബ്ളിക് ലൈബ്രറി ഹാളിലും വച്ച് നടത്തപ്പെടുന്നു. മറ്റ് ലാബുകളിലും ആശുപത്രികളിലും വളരെ ചിലവേറിയ ടെസ്റ്റുകളാണ് 900/- രൂപയ്ക്ക് ക്യാമ്പിൽ പരിശോധിക്കുന്നത്. 

   ക്യാമ്പിൻ്റെ ഓദ്യോഗിക ഉദ്ഘാടനം രാവിലെ 9 മണിക്ക് കൊഴുവനാൽ ഹൈസ്കൂൾ ഹാളിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിമ്മി ട്വിങ്കിൾരാജിൻ്റെ അദ്ധ്യക്ഷതയിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം
 ചെയ്യും കൊഴുവനാൽ പള്ളി വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ അനുഗ്രഹ പ്രഭാഷണവും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ് മുഖ്യ പ്രഭാഷണവും നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ബാബു കെ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി ജോർജ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി സി ജോസഫ്, മാത്യു തോമസ് എഴുത്തുപള്ളിക്കൽ എന്നിവർ ആശംസാ പ്രസംഗവും നടത്തും.

     രാവിലെ 7 മുതൽ 8.30 വരെ കെഴുവംകുളം പബ്ളിക് ലൈബ്രറിയിലും
8.30 മുതൽ 12 മണിവരെ കൊഴുവനാൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും ആണ് ക്യാമ്പ് നടക്കുന്നതെന്നും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമുണ്ടെങ്കിൽ ഭക്ഷണം കഴിച്ച് 2 മണിക്കൂറിന് ശേഷം  പ്രമേഹ പരിശോധന, രക്തസമ്മർദ്ദം (BP), ഓക്സിജൻ സാച്ചുറേഷൻ ഇവ സൗജന്യമായി ക്യാമ്പിൽ പരിശോധിക്കുന്നതാണെന്നും
എക്സിക്യൂട്ടീവ് ചെക്കപ്പും പോസ്റ്റ് കോവിഡ് ചെക്കപ്പും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്നും ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 വയസ്സ് കഴിഞ്ഞ 100 പേർക്ക്   PSA പ്രോസ്ട്രേറ്റ്, സോഡിയം, പൊട്ടാസ്യം, RF റൂമാടോയ്ഡ് ഫാക്ടർ  ഇവയിൽ ഏതെങ്കിലും ഒരു ടെസ്റ്റ് സൗജന്യമായിട്ട് ചെയ്യുന്നതായിരിക്കുമെന്നും സംഘാടകരായ കൊഴുവനാൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, കെഴുവംകുളം പബ്ളിക് ലൈബ്രറി പ്രസിഡൻ്റ്
പി ജി ജഗന്നിവാസ് പിടിക്കാപ്പറമ്പിൽ, കൊഴുവനാൽ വൈ എം സി എ പ്രസിഡൻ്റ് ടോം സി ജോസഫ് ചൊള്ളമ്പുഴ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ക്യാമ്പ് കോർഡിനേറ്റർ ഡൈനോ ജയിംസ് ഇഞ്ചിക്കാലായിൽ എന്നിവർ അറിയിച്ചു

Post a Comment

0 Comments