Latest News
Loading...

മൂന്നിലവില്‍ പ്രതിഷേധ ധര്‍ണ്ണ ആരംഭിച്ചു

മൂന്നിലവ് സഹകരണ ബാങ്കില്‍  എംപിയുടെ സഹോദരനും കോണ്‍ഗ്രസ് ഭരണ സമിതിയും നടത്തിയ വായ്പ്പ തട്ടിപ്പിന് ഇരയായി ജപ്തി നടപടികള്‍ നേരിടുന്നവരുടെ നേതൃത്വത്തില്‍ പ്രതിഷേധ  ധര്‍ണ്ണ ആരംഭിച്ചു.   രാവിലെ  മൂന്നിലവ് ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനം ബാങ്ക് ഹെഡ് ഓഫിസിന് മുന്‍പില്‍ അവസാനിച്ചു. തുടര്‍ന്ന് ആരംഭിച്ച ധര്‍ണ്ണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു


ജെയിംസ് ആന്റണിയുടെ നേതൃത്ത്വത്തിലുണ്ടായിരുന്ന  ഭരണ സമിതി 2013 മുതല്‍ മൂല്യമില്ലാത്ത വസ്തുക്കള്‍ ജാമ്യമായി നല്‍കിയും ബാങ്കില്‍ ലോണ്‍ വെച്ചിരിക്കുന്ന വസ്തുകളുടെ ഉടമറിയതെയും ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു. ജെയിംസ് ആന്റണിയുടെ മരണത്തിന് ശേഷമാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇത്തരത്തില്‍ നൂറോളം ലോണുകളില്‍ നിന്നായി എകദേശം 12 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടത്തിയത്. ലോണ്‍ എടുത്ത വസ്തുവിന് മതിപ്പ് വില ഇല്ല എന്ന് ബാങ്ക് റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് രജിസ്റ്റര്‍ക് ലോണ്‍ എടുത്തയാളുകളുടെ വസ്തു ജപ്തി ചെയ്യുവനുള്ള ഉത്തരവ് ഇടുകയായിരുന്നു.



ഈരാറ്റുപേട്ട കോടതി ലോണ്‍ എടുത്ത എല്ലാവരുടെയും സ്ഥലത്തിലുള്ള വസ്തുകളുടെ കണക്കെടുക്കുവാന്‍ കമ്മിഷനെ നിയമിക്കുകയും ചെയ്തു. ബാങ്ക് ആരംഭിച്ച ജപ്തി നടപടികള്‍ നിര്‍ത്തണമെന്ന് ആവിശ്യപെട്ട് ഉടമക്കള്‍ നിലവില്‍ ഹൈ കോടതിയില്‍ കേസ് നല്‍കിയുട്ടുണ്ട്.തട്ടിപ്പ് നടത്തിയ മുന്‍ പ്രസിഡന്റിന്റെയും ഭരണ സമിതി അംഗങ്ങളുടെയും വസ്തുക്കള്‍ ജപ്തിചെയ്ത് തട്ടിപ്പ് തുക തിരികെ പിടിക്കണമെന്നും തട്ടിപ്പ് നടത്തിയവര്‍ക്കതിരെ കൂടുതല്‍ നിയമ നടപടികള്‍ ബാങ്ക് എടുക്കാണെമെന്നും ആവിശ്യപെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ്ണ ആരംഭിച്ചത്. വൈകിട്ട് അഞ്ചു വരെയാണ് സമരം.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോര്‍ജ്,രമ മോഹന്‍,ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്ക്, കെ ഒ ജോര്‍ജ്, ഷീല സതീഷ് കുമാര്‍,ലോക്കല്‍ സെക്രട്ടറി പി ജെ ജോര്‍ജ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായാ എം ആര്‍ സതീഷ്, ഫിനഹാസ് ഡേവിസ്, റിന്‍സ് ബേബി, സന്തോഷ് പുതുശേരി, ജസ്റ്റിന്‍ ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം ജെയിംസ് മാമന്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ  ബെന്നി ജോസഫ്, മോളി ജെയിംസ്,അനു ഷെല്‍ബി, അന്ന റോബിന്‍, മൂന്നിലവ് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷേര്‍ലി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും. ധര്‍ണ്ണക്ക് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ റോബിന്‍ എഫ്രം അധ്യക്ഷനായി.

Post a Comment

0 Comments