Latest News
Loading...

പണിമുടക്ക് രണ്ടാം ദിനം നിരത്ത് കൂടുതല്‍ സജീവം

ദേശീയ പണിമുടക്ക് രണ്ടാം ദിനത്തില്‍ നിരത്തുകള്‍ കൂടുതല്‍ സജീവമായി. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി നിരത്തുകളിലിറങ്ങി. അങ്ങിങ്ങായി വ്യാപാരസ്ഥാപനങ്ങളും തുറന്നു. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ സമരാനുകൂലികളുമായി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ കൂടുതല്‍ പോലീസും നഗരത്തിലുണ്ട്. 


പാലാ ആശുപത്രി കവലയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കൊട്ടാരമറ്റം ഭാഗത്ത് നിന്നും എത്തിയ വാഹനങ്ങള്‍ പാലാ ടൗണ്‍ഹാള്‍ ഭാഗത്തേയ്ക്ക് പോകാന്‍ അനുവദിക്കാതെ ആശുപത്രി റോഡ് വഴി തിരിച്ചുവിട്ടു. സമരാനുകൂലികള്‍ യോഗം ചേരുന്നതും വിശ്രമിക്കുന്നതും ആശുപത്രി കവലയിലെ ഓട്ടോകളത്തിലാണ്. ഇതിന് മുന്നിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കില്ല എന്നായിരുന്നു സമരക്കാരുടെ മനോഭാവം. നഗരത്തില്‍ പ്രകടനം നടത്തിയ സമരാനുകൂലികള്‍ തിരികെ ആശുപത്രി കവലയില്‍ എത്തിയപ്പോഴാണ് വാഹനം തടഞ്ഞത്.  സിഐയും എസ്‌ഐയും അടക്കം സ്ഥലത്തുണ്ടായിരുന്നെങ്കിലും വാഹനങ്ങള്‍ തടയുന്നതിനെ എതിര്‍ത്തില്ല. 

പാലാ നഗരത്തില്‍ ഏതാനും ബേക്കറികളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും തുറന്നു. പെട്രോള്‍ പമ്പുകളും തുറന്നു. നിരവധി വാഹനങ്ങളും നിരത്തിലുണ്ടായിരുന്നു. കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷകളും കളത്തിലുണ്ട്. 

പൂഞ്ഞാറില്‍ തുറന്നു പ്രവര്‍ത്തിച്ച ഫെഡറല്‍ ബാങ്കും പെട്രോള്‍ പമ്പും അടപ്പിച്ചു. ഈരാറ്റുപേട്ടയില്‍ ഏതാനും ചില വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു. 

Post a Comment

0 Comments