Latest News
Loading...

സ്‌ഫോടനകേസില്‍ പ്രതികളായ ഈരാറ്റുപേട്ട സ്വദേശികള്‍ക്കും വധശിക്ഷ


അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ അഞ്ചില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ. അഹമ്മദാബാദ് പ്രത്യേകകോടതിയാണ് ശിക്ഷ വിധിച്ചത്. ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് വധശിക്ഷ. വാഗമണ്‍, പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷിബിലി, ഷാദുലി സഹോദരങ്ങള്‍. 


പാനായിക്കുളം തീവ്രവാദപരിശീലനക്യാമ്പില്‍ പങ്കെടുത്ത കേസില്‍ പ്രതിയാണ് മുഹമ്മദ് അന്‍സാരി. 2013-ല്‍ സബര്‍മതി ജയിലില്‍ തുരങ്കമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലും ഷിബിലി പ്രതിയാണ്. ഇക്കാരണത്താള്‍ ഷിബിലി അടക്കം പതിനാലാം ബാരക്കിലെ പ്രതികളെ ഭോപ്പാല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അറസ്റ്റിലായ നാള്‍ മുതല്‍ ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ് പ്രതികള്‍.




യുഎപിഎ വിചാരണത്തടവുകാരായിരിക്കെ, ഇവര്‍ക്കായി മുന്‍പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈരാറ്റുപേട്ടയില്‍ ഐക്യാദാര്‍ഢ്യസമ്മേളനം നടത്തിയിരുന്നു. ജസ്റ്റിസ് ഫോര്‍ ഷിബിലി, ഷാദുലി, ഷമ്മാസ്, റാസിക് ഫോറത്തിന്റെയും വിവിധ മുസ്ലിം സംഘടനകളുടെയും മഹല്ല് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിലാണ് 2019-ല്‍ ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചത്.

Post a Comment

0 Comments