Latest News
Loading...

യൂത്ത് ഫ്രണ്ട്കാർ കാപ്പനെതിരെ പിച്ചും പേയും പറയുന്നു. DYCK

പാലാ :  കെ മാണി യുടെ കാലത്ത് പൂർത്തിയാക്കാൻ സാധിക്കാത്ത പാലാ ബൈപാസും, കെ എസ് ആർ ടി സി യും അടക്കം നിരവധി പദ്ധതികൾ പൂർത്തീകരിച്ച മാണി സി കാപ്പൻ എം എൽ എ യോടുള്ള അന്ധമായ വിരോധം മൂലം യൂത്ത് ഫ്രണ്ട് നേതാക്കൾ പേയും പിച്ചും പറയുകയാണെന്ന് ഡി വൈ സി കെ  പാലാ നിയോജക  കമ്മിറ്റി കുറ്റപ്പെടുത്തി.നിർമ്മാണം പൂർത്തിയാക്കാത്ത കളരിയമ്മാക്കൽ പ്പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും., ഈ യൂത്ത് ഫ്രണ്ട് നേതാക്കൾ കണ്ണ് തുറന്നു കാണേണ്ടതുണ്ടെന്നും, ഡി വൈ സി കെ നേതാക്കൾ പറഞ്ഞു.കളരിയാമ്മാക്കൽ പാലത്തിനായി മാണി സി കാപ്പൻ തുക അനുവദിച്ചു അനുബന്ധന പ്രവർത്തനങ്ങൾ മുന്നേറുമ്പോൾ അസഹിഷ്ണുത ഉണ്ടാവുക സ്വാഭാവികമാണ്.തനിക്കു ശേഷം പ്രളയം എന്ന് നിരുവിച്ചവരുടെ രോക്ഷ പ്രകടനം മാത്രമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.


കെ എം മാണിയെ കുറിച്ച് തങ്ങളുടെ  ആചാര്യനെന്നു നാഴികയ്ക്ക് നാൽപതു വട്ടം ആണയിടുന്ന യൂത്ത് ഫ്രണ്ട് നേതാക്കൾ കൊട്ടാരമറ്റത്ത് കെ എം മാണിയെ അപമാനിക്കാനാണോ അച്യുതാന്ദന്റെ ഉടലും ,കെ എം മാണിയുടെ തലയുമായി "അച്ചൂണി"പ്രതിമ സ്ഥാപിച്ചിരിക്കുന്നത് എന്ന് കൂടി പാലായിലെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്.കെ എം മാണി ഒരിക്കലും കൈ തെറുത്തുവച്ചും.മുണ്ടിന്റെ കോന്തല പൊക്കി പിടിച്ചും നടന്നിട്ടില്ല എന്നിരിക്കെ അച്യുതാനന്ദനിൽ പരകായ പ്രവേശം നടത്തിയത് അദ്ദേഹത്തെയും വീട്ടുകാരേയും അപമാനിക്കാനല്ലാതെ എന്താണെന്നു വ്യക്തമാക്കേണ്ടതുണ്ട്.കെ എം മാണിയുടെ ദീപ്ത സ്മരണകളെ വരെ നോക്കി  കൊഞ്ഞനം കുത്തുന്നവർ മാണി സി കാപ്പനെ കൊഞ്ഞനം കുത്തുമ്പോൾ അത് പേയും ,പിച്ചും എന്നല്ലാതെ  എന്താണ് അനുമാനിക്കേണ്ടത്.

പാലായുടെ മലയോര മേഖലയായ ഇലവീഴാ പൂഞ്ചിറയിൽ പോലും മനോഹരമായ പാത തീർത്ത് രാഷ്ട്രീയത്തിന് അതീതമായി നാനാ മേഖലയിൽപെട്ട ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക്  പാത്രീഭൂതനായി മാണി സി കാപ്പൻ മാറുമ്പോൾ അസഹിഷ്ണുതയുടെ പ്രതിരൂപമായി മാറാതെ പാലായുടെ വികസനത്തിനായി  ജോസ് കെ മാണിയും കേരള കോൺഗ്രസും,മാണി സി കാപ്പനോടൊപ്പം  ഒന്നിച്ചു പ്രവർത്തിക്കുവാൻ തയാർ ആകണം എന്ന് ഡി വൈ സി കെ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.സോയി പയ്യപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടോണി തൈപ്പറമ്പിൽ, താഹ തലനാട്,ജിഷ്ണു പറപ്പള്ളിൽ, ബെൻസൺ, റ്റിബിൻ തോമസ് , ഷൈൻ പുളിയ്ക്കൽ, നവീൻ കരൂർ, മത്തായി രാമപുരം,ബിനോയ്‌ പാലാ, ജിബിൻ ചിലമ്പികുന്നേൽ, ആന്റോ,ജയേഷ് എലിക്കുളം,ശാലിനി, മായ സൂരാജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments