Latest News
Loading...

പള്ളി വികാരി പള്ളി മേടയിൽ മരിച്ച നിലയിൽ


പള്ളി വികാരിയെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്‍റ് നിക്കോളാസ് പള്ളി വികാരി  ഫാ. മാത്യു ചെത്തിക്കളത്തെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 



രാവിലത്തെ പ്രാർഥനയ്ക്ക് അഛനെ കാണാതെ വന്നതോടെ വിശ്വാസികൾ അന്വേഷിച്ച് ചെന്നപ്പോഴാണ് വികാരി മരിച്ച് കിടക്കുന്നത് കണ്ടത്. സെന്‍റ് നിക്കോളാസ് എൽപി സ്ക്കൂൾ മാനേജരുമാണ് ഫാ.മാത്യു ചെത്തിക്കളം. മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി.

.മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിരവധി രോഗങ്ങളുള്ള ആളായിരുന്നു ഫാ. മാത്യുവെന്നും പൊലീസ് പറഞ്ഞു

Post a Comment

0 Comments