പാലാ ടൗണില്‍ രണ്ട് കടകളില്‍ മോഷണശ്രമം. കഴിഞ്ഞ രാത്രി ആയിരുന്നു സംഭവം. ജനറല്‍ ആശുപത്രിക്ക് സമീപമുള്ള മറ്റത്തില്‍ ബ്രദേഴ്‌സ് ആന്റ് അസ്സോസിയേറ്റ് സിലും, ആനക്കല്ലുങ്കല്‍ ജ്വല്ലറിയിലുമാണ് മോഷണ ശ്രമമുണ്ടായത്. മറ്റത്തില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് ഇരുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് അടക്കം പൊളിച്ച് മാറ്റി മോഷ്ടാവ് അകത്ത് കടന്നു.
മേശയ്ക്കുള്ളിലുണ്ടായിരുന്ന നാണയ തുട്ടുകള്‍ എടുത്ത് കടയുടെ പുറത്ത് വയ്ക്കുകയും ചെയ്തു. ഒന്നും അപഹരിക്കപെട്ടിട്ടില്ല. സമീപത്ത് തന്നെയുള്ള ആനകല്ലുങ്കല്‍ ജുവല്ലറിയുടെ ഷട്ടറിന്റെ താഴ് തകര്‍ത്തെങ്കിലും ഉള്ളില്‍ കടന്നില്ല. ജുവല്ലറിയുടെ പുറത്ത് ഉണ്ടായിരുന്ന CCTV ക്യാമറ തിരിച്ച് വച്ച ശേഷമാണ് താഴ് പൊട്ടിച്ചത്. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments