Latest News
Loading...

സജി എസ് തെക്കേൽ ജനപക്ഷം (സെക്കുലർ) ജില്ലാ പ്രസിഡന്റ്.

കേരള ജനപക്ഷം (സെക്കുലർ ) കോട്ടയം  ജില്ലാ പ്രസിഡന്റായി സജി എസ് തെക്കേൽ  തെരഞ്ഞടുക്കപ്പെട്ടു.  തൊടുപുഴ ന്യൂമാൻ  കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തിയ സജി, ,കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്ത് സജീവമാണ്.കേരള ജനപക്ഷം (സെക്കുലർ) പാലാ നിയോജക മണ്ഡലം സെക്രട്ടറി ,കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ്, അംഗം എന്നീ പദവികൾ  വഹിച്ചിട്ടുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം  ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥി യായി മൽസരിച്ചു. നിലവിൽ  ജനപക്ഷം സെക്കുലർ പാലാ  നിയോജക മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.  കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി കേരള വ്യാപാരി വ്യവസായി ഏകോപന സമതി  പ്രവിത്താനം യൂണിറ്റ് പ്രസിഡന്റുമാണ് അദ്ദേഹം  പാലാ പ്രവിത്താനം തെക്കേൽ  സ്കറിയാ- മറിയകുട്ടി ദമ്പതികളുടെ രണ്ടാമത്തെ  മകനാണ് സജി.


കോട്ടയത്തുചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ച് പാർട്ടി ചെയർമാൻ ശ്രീ.പി സി ജോർജ്ജാണ് പ്രഖ്യാപനം നടത്തിയത്. ജോർജ്ജ് വടക്കൻ അദ്ധ്യക്ഷത  വഹിച്ച  തെരഞ്ഞെടുപ്പയോഗം  പാർട്ടി ചെയർമാൻ  പി സി ജോർജ്ജ് ഉത്ഘാടനം ചെയ്യ്തു. 

അഡ്വക്കേറ്റ് ജോർജുകുട്ടി കാക്കനാട്ട്, ഉമ്മച്ചൻ കൂറ്റനാൽ,സെബി പറമുണ്ട,അഡ്വക്കേറ്റ് ഷോൺ ജോർജ്, പ്രഫസർ ജോസഫ് റ്റി ജോസ്, മാത്യുകൊട്ടാരം, സിറിൽ നരിക്കുഴി, കെ എഫ് കുര്യൻ കളപ്പുരപ്പറബിൽ, ഇന്ദിരാ ശിവദാസ്, പി വി വർഗീസ്, ബാബു പൊൻമന്മാങ്കൽ, ടോണി കുമ്പന്താനം,,ആനിയമ്മ സണ്ണി,ജോഷി കപ്പിയാങ്കൽ, റിനീഷ് ചൂണ്ടച്ചേരി,സച്ചിൻ ജെയിംസ്,പ്രവീൺ ഉള്ളാട്ട്, ക്യഷ്ണരാജ് പായിക്കാട്ട് , എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments