Latest News
Loading...

തീക്കോയി പഞ്ചായത്തില്‍ താല്‍ക്കാലിക ജീവനക്കാരി പണം തട്ടി

പദ്ധതിയുടെ പേര് തൊഴിലുറപ്പെന്ന് ആണെങ്കിലും ബന്ധുക്കള്‍ക്ക് പണം ഉറപ്പിച്ച് തീക്കോയി പഞ്ചായത്തിലെ ഡാറ്റ എന്‍ട്രി താല്‍ക്കാലിക ജീവനക്കാരി. 10 വര്‍ഷത്തിലധികമായി പഞ്ചായത്തോഫീസില്‍ ജോലി ചെയ്യുന്ന ഇവര്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച പണം ബന്ധുക്കളുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 



തൊഴിലുറപ്പ് പദ്ധതിയുടെ മറവിലായിരുന്നു സാമ്പത്തിക ക്രമക്കേട്. തൊഴിലുറപ്പ് പദ്ധതിയിലെ മസ്റ്റര്‍ റോളില്‍ മറ്റ് തൊഴിലാളികള്‍ 50 പണിയോളം പൂര്‍ത്തീകരിച്ചപ്പോള്‍ ജീവനക്കാരിയുടെ ബന്ധുക്കള്‍ 93 പണികള്‍ പൂര്‍ത്തിയാക്കിയതായാണ് രേഖപ്പെടുത്തിയത്. ഇതിന്റെ പണം അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയും ചെയ്തു. 13-ാം വാര്‍ഡില്‍ നടന്ന ഗ്രാമസഭകമ്മറ്റിയിലാണ് വിവരം പുറത്തുവന്നത്.



തൊഴിലാളികള്‍ക്ക് കൂലി കൈമാറുന്നതിനുള്ള സൗകര്യത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഡിജിറ്റല്‍ ഒപ്പ് കൈമാറിയിരുന്നു. ഇതുപയോഗിച്ചായിരുന്നു ക്രമക്കേട്. ഓഫീസ് സമയത്തിന് ശേഷം വീട്ടിലിരുന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 32000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയെങ്കിലും 2 ലക്ഷത്തോളം രൂപ ഈ സാമ്പത്തിക വര്‍ഷം വെട്ടിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തി. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നിയോഗിച്ച സംഘം കൂടി ഓഡിറ്റ് പൂര്‍ത്തിയാക്കിയാലേ എത്രത്തോളം ക്രമക്കേട് നടന്നു എന്ന് വ്യക്തമാകൂ. 11 വര്‍ഷത്തോളമായി ഇവര്‍ ജോലി ചെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളിലും തട്ടിപ്പ് നടന്നോ എന്നും പരിശോധിക്കും.

Post a Comment

0 Comments