വലവൂര്‍ സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാളിന് ഡിസംബര്‍ 10 വെള്ളിയാഴ്ച കൊടിയേറും 13 തിങ്കള്‍ വരെയാണ് തിരുനാള്‍ ഡിസം. 10 വെള്ളി വൈകിട്ട് 4.30 ന് മോണ്‍. ജോസഫ് തടത്തില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ടൗണ്‍ കുരിശുപള്ളിയുടെ വെഞ്ചിരിപ്പ് നിര്‍വഹിച്ചു സന്ദേശം നല്‍കും
.ഡിസംബര്‍ 11 വൈകിട്ട് 4.45 ന് തിരുസ്വരൂപങ്ങള്‍ പന്തലില്‍ പ്രതിഷ്ഠിക്കും. ഫാ. തോമസ് ഓലയത്തില്‍ വി കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും തുടര്‍ന്ന് ജപമാല പ്രദക്ഷിണം പ്രധാന തിരുനാള്‍ ദിനമായ ഡിസം 12 ഞായര്‍ രാവിലെ 5.30, 7.00, 8.30, 10.00 സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടാകും. വൈകിട്ട് 4.30. ന് ഫാ.മാത്യൂ വെണ്ണായിപ്പിള്ളില്‍ ആഘോഷകരമായ തിരുനാള്‍ കുര്‍ബാനയര്‍പ്പികും ഫാ കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും തുടര്‍ന്ന് ടൗണ്‍ കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണം
13ന് ഇടവകയിലെ മരണമടഞ്ഞ വിശ്വാസികളുടെ ഓര്‍മ്മത്തിരുനാള്‍ രാവിലെ 6.30 നും വൈകിട്ട് 4.30 ന് വി.കുര്‍ബാനയും ഒപ്പീസും സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍.
0 Comments