Latest News
Loading...

കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ പൂഞ്ഞാറിൽ


പ്രകൃതിദുരന്തങ്ങളുടെയും പ്രളയത്തിന്റെയും തീവ്ര വരൾച്ചയുടെയും സാഹചര്യത്തിൻ 'കാലാവസ്ഥ വ്യതിയാനത്തിലെ കേരളം : ഇന്ന് - നാളെ' എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും 12 ന് രാവിലെ 10 ന് പൂഞ്ഞാർ ഭൂമിക സെന്ററിൽ നടക്കും. അന്തർദ്ദേശീയ പ്രശസ്തനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ പ്രഭാഷണം നടത്തും.


. ഐ.പി.സി.സി. റിപ്പോർട്ട് തയ്യാറാക്കുന്ന ലോക ശാസ്ത്രജ്ഞന്മാരുടെ പാനലിൽ അംഗമായ ഡോ. റോക്സി, അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്ത, ലോകത്തെ രണ്ട് ശതമാനം ശാസ്ത്രജ്ഞന്മാരിൽ ഉൾപ്പെട്ടിട്ടുണ്ട്. മീനച്ചിൽ നദീസംരക്ഷണസമിതി മീനച്ചിൽ റിവർ - റെയിൻ മോനിട്ടറിംഗ് നെറ്റ് വർക്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോ.എസ്. രാമചന്ദ്രൻ  അദ്ധ്യക്ഷത വഹിക്കും.  9400213141

Post a Comment

0 Comments