Latest News
Loading...

അപകടങ്ങള്‍ക്ക് അറുതിയില്ലാതെ പാണ്ടിയന്‍മാവ് വളവ്

ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ മേലുകാവ് പാണ്ടിയന്‍മാവില്‍ അപകടപരമ്പര തുടരുന്നു. കൊടുംവളവില്‍ പച്ചക്കറി ലോഡുമായെത്തിയ പിക്കപ്പ് ജീപ്പ് ഇന്ന് പുലര്‍ച്ചെ മറിഞ്ഞതാണ് അപകടങ്ങളില്‍ അവസാനത്തേത്. 


പാണ്ടിയന്‍മാവിലെ കൊടുംവളവില്‍ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ് റോഡിലൂടെ നിരങ്ങിനീങ്ങിയ ജീപ്പ് ക്രാഷ് ബാരിയറില്‍തട്ടിയാണ് നിന്നത്. എന്‍ജിന്‍ ഓയില്‍ റോഡില്‍ പരന്നൊഴുകി. കയറ്റവും വളവുംകൂടി ഇവിടെ ലോഡുമായി വരുന്ന വാഹനങ്ങള്‍ക്ക് അപകടസാധ്യത കൂടുതലാണ്. 

ലോറികളടക്കം നിരവധി വാഹനങ്ങളാണ് മുന്‍പ് ഇവിടെ മറിഞ്ഞിട്ടുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുമ്പ് പൈപ്പുകളുമായി വന്ന ലോറി സംരക്ഷഭിത്തി തകര്‍ത്ത് താഴേയ്ക്ക് പതിക്കുകയും താഴെയുള്ള വീടിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. അപകടസൂചനകളൊക്കെ നിലനില്‍ക്കുമ്പോഴും പാണ്ടിയന്‍മാവിലെ അപകടങ്ങള്‍ അവസാനമില്ലാതെ തുടരുകയാണ്. 

Post a Comment

0 Comments