Latest News
Loading...

പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിൻ - കൂട്ടയോട്ടം നടത്തി

ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി ഈരാറ്റുപേട്ട സൗത്ത് ഡിവിഷൻ നേത്യതത്തിൽ കൂട്ടയോട്ടം നടത്തി. ചേന്നാട് കവലയിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കോട്ടയം ജില്ലാ വോളിബോൾ അസ്സോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി നസീർ കൊച്ചേ പറമ്പിൽ, ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് മഞ്ചാടി തുരുത്തിൽ യോഗ പ്രദർശനം നടത്തി. 

.ഡിവിഷൻ പ്രസിഡൻറ് ഷാഹിദ് മറ്റയ്ക്കാട് സമാപന സന്ദേശം നൽകി. വോളി ബോൾ കോച്ച് സക്കീർ തൈത്തോട്ടം, ഡിവിഷൻ സെക്രട്ടറി ബഷീർ കെ.എ, ഏരിയാ ഭാരവാഹികളായ ഐ.എസ് പരീത്, സാലിം മൗലവി, മാഹിൻ ഇബ്രാഹിം, മനാഫ് വി എച്ച്, സഫീർ നടയ്ക്കൽ, ഷിഹാബ് എന്നിവർ പരിപാടികൾക്ക് നേത്യതം നൽകി. നോർത്ത് ഡിവിഷൻ നേത്യതത്തിൽ തോട്ടുമുക്കിൽ നിന്നാരംഭിച്ച കൂട്ടയോട്ടം മിഷ് റ്റർ കേരള 2021 ജേതാവും , കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യനുമായ ഹാഷിം പടിപ്പുരയ്ക്കൽ ഫ്ളാഗ് ഓഫ് ചെയ്തു 

.കടുവാമൂഴി ബസ് സ്റ്റാൻഡ് അങ്കണത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് ഡിവിഷൻ സെക്രട്ടറി ഫൈസൽ ഫൈസി ഉത്ഘാടനം ചെയ്തു. കൗൺസിൽ അംഗങ്ങളായ ഷിനാസ് തേവരുപാറ, റാഷിദ്, ഖാലിദ് ചോലയ്ക്കൽ, ഇബ്രാഹീം കുട്ടി, ഷാഹുൽവാക്ക പറമ്പ് എന്നിവർ നേതൃതം നൽകി. കാംപയിന്റെ ഭാഗമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ കായികമേള, ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകൾ യോഗ പ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികൾ നടത്തപെടും


Post a Comment

0 Comments