Latest News
Loading...

ഇന്ധന വിലവർദ്ധനക്കെതിരെ കോൺഗ്രസ് ധർണ്ണ

പെട്രോൾ, ഡീസൽ വില ദിനംതോറും വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെയും ഇന്ധന നികുതിയിൽ കുറവ് വരുത്താത്ത കേരള സർക്കാരിൻ്റെയും ജന വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ നടത്തി. ഗവ.ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും പ്രകടനമായിട്ടാണ് പ്രവർത്തകർ പോസ്റ്റോഫീസ് പടിക്കലെത്തിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ തോമസ് കല്ലാടൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

.സി.റ്റി രാജൻ, എ.എസ്സ് തോമസ്, രാഹുൽ പി.എൻ ആർ ,പ്രിൻസ് വി സി, ഷോജി ഗോപി, ജോസഫ് പുളിക്കൻ,പ്രേംജിത്ത് ഏർത്തയിൽ ,ബിബിൻരാജ്, ജോർജ്കുട്ടി ചൂരക്കൽ, ശ്രീകുമാർ തെക്കേടത്ത്, ഗോപിനാഥൻ നായർ ,ജയിംസ് ജീരകത്ത്, ജോസി പൊയ്കയിൽ ,ആര്യ സബിൻ, ഹരിദാസ് അടമത്ര, ജോൺസിനോബിൾ, ജോഷി നെല്ലിക്കുന്നേൽ, സന്തോഷ് മണർകാട്ട്, 

.ചെറിയാൻ കൊക്കോപ്പുഴ, രാജു കോനാട്ട് ,യമുന, സിനി കാക്കശ്ശേരി, ലീലാമ്മ ജോസഫ് ,ബേബി തെരുവപ്പുഴ, ഷിജി ഇലവുംമൂട്ടിൽ, പ്രദീപ് പ്ലാച്ചേരി, റെജി തലക്കുളം, അർജുൻ സാബു, മാത്യു കണ്ടത്തിപ്പറമ്പിൽ, വക്കച്ചൻ മേനാംപറമ്പിൽ, അബ്ദുൾ കരിം ,റോയി വല്ലയിൽ ,സോമൻ കെ ആർ ,ഷാജി വാക്കപ്പലത്ത്, തോമസ്‌ പാലക്കുഴയിൽ, അലോഷി റോയി, ടോണി ചക്കാല, തോമാച്ചൻ പുളിന്താനം തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments