Latest News
Loading...

ചെളിയിൽ മൂടി കൊട്ടാരമറ്റം സ്റ്റാൻഡ്

വെള്ളപ്പൊക്കത്തെ തുടർന്ന് കൊട്ടാരമറ്റം സ്റ്റാൻഡ് ചെളിക്കുളമായി. വലിയതോതിൽ വെള്ളം ഉയർന്നിരുന്നില്ലെങ്കിലും കയറിയ വെള്ളം ചില്ലറ നാശമല്ല വരുത്തിയത്. സ്റ്റാൻഡിൽ അപ്പാടെ ചെളിമൂടിയ നില യിലായിരുന്നു. രാവിലെ വെള്ളം ഇറങ്ങിയതോടെയാണ് സ്റ്റാൻഡിന്റെ അവസ്ഥ വ്യക്തമായത്.

ഞായറാഴ്ചയായിരുന്നിട്ടും. നഗരസഭാ ആരോഗ്യവിഭാഗവും തൊഴിലാളികളും കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സ്ഥലത്തെത്തി ശുചീകരണം നടത്തി. തുമ്പ ഉപയോഗിച്ച് ചെളിയും അടിഞ്ഞുകൂടിയ ചപ്പുചവറുകളും നീക്കം ചെയ്തെങ്കിലും ചെളിപൂർണമായും മാറ്റാനയില്ല. തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടി




.ഫയർഫോഴ്സ് സംഘമെത്തി ഹോസുപയോഗിച്ച് വെള്ളം ചീറ്റിച്ചാണ് ടൈലുകൾക്കിടയിൽ ഉറച്ച് ചെളി നീക്കിയത്. മാണി സി കാപ്പൻ എംഎൽഎയും ഇതേ സമയം ഇവിടെയെത്തി. സ്റ്റാൻഡിന് സമീപത്തെ കടകളിലും വെള്ളം കയറി ചെളിയടിഞ്ഞ നിലയിലായിരുന്നു. ഈ സ്ഥാപനങ്ങളിലും എംഎൽഎ സന്ദർശനം നടത്തി
സ്റ്റേഷൻ ഓഫീസർ എസ് കെ ബിജു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെബി റജി മോൻ, കൃഷ്ണകുമാർ, അരുൺ, മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ വിശ്വൻ രഞ്ജിത്, രതീഷ് ന ഗരസഭാ ജീവനക്കാർ എന്നിവർ നേതൃത്വം നല്കി.

Post a Comment

0 Comments