Latest News
Loading...

മഴ ദുരിതം ഏറുന്നു. വിവധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു



അപ്രതീക്ഷിത പെരുമഴയില്‍ കോട്ടയം ജില്ല ദുരിതക്കയത്തില്‍. മലയോരമേഖലയില്‍ നഷ്ടക്കണക്കുകള്‍ ഏറുമ്പോള്‍ നഗരപ്രദേശങ്ങളിലേയ്ക്ക് വെള്ളം എത്തുതേയുള്ളൂ. മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി. പല റോഡുകളും വെള്ളത്തിലായി. 



.ഈരാറ്റുപേട്ട ചേന്നാട് റോഡില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ വസതിയ്ക്ക് മുന്നില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഈ റോഡിലൂടെ വലിയ വെള്ളപ്പാച്ചിലാണ് അനുഭവലപ്പെടുന്നത്. 



കാഞ്ഞിരപ്പള്ളി റോഡിലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വലിയ വാഹനങ്ങള്‍ കടുപോകുതിന് തടസ്സമില്ല. 
.പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ ബാങ്ക് ജംഗ്ഷനില്‍ വെള്ളംകയറി. ആറ്റില്‍ ജലനിരപ്പ് ഉയര്‍തോടെയാണ് റോഡില്‍ പകുതി ഭാഗം വെള്ളത്തിലായത്. ഒരുവശത്തുകൂടി മാത്രമാണ് ഇപ്പോള്‍ വാഹനം കടുപോകുന്നത്. 



പൂഞ്ഞാര്‍ പാതാമ്പുഴ ഭാഗത്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രം റോഡ് വെള്ളത്തിലായി. ചെക്കുഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. 

മോനിപ്പള്ളി റോഡില്‍ പാലം വെള്ളത്തില്‍ മുങ്ങി. വലിയ വാഹനങ്ങള്‍ പോലും ഇതുവഴി കടന്നുപോകില്ല. 

.വാഗമണ്‍ റോഡില്‍ പലിയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നടയ്ക്കലില്‍ വെള്ളം കയറി.

പൂഞ്ഞാര്‍ മണിയംകുളം പള്ളിയുടെ സംരക്ഷണഭിത്തി ഭാഗികമായി ഇടിഞ്ഞു. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മെമ്പര്‍ റെജി ഷാജിയുടെ വീട് ഭാഗികമായി തകര്‍ന്നു

പൂഞ്ഞാര്‍ തെക്കേക്കര  പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുള്‍ പൊട്ടി. മന്നം ഭാഗത്ത് ആള്‍ താമസം ഇല്ലാത്ത വീട് ഉരുള്‍ വെള്ളത്തില്‍ ഒലിച്ചു പോയി.
പാതാമ്പുഴ കുഴുമ്പള്ളിയില്‍ ഉരുള്‍ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചന

Post a Comment

0 Comments