കേരള കർഷക സംഘം പാലാ ഏരിയാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പാലാ പോസ്റ്റാഫീ സ് ഉപരോധം കർഷക സംഘം ജില്ലാ പ്രസിഡന്റ് പ്രൊഫ. R നരേന്ദ്രനാഥ് ഉൽഘാടനം ചെയ്തു. കർഷക പ്രതിക്ഷേധ ദിനത്തിന്റെ ഭാഗമായി കൊട്ടാരമറ്റത്തു് നിന്നും ആരംഭിച്ച കർഷക മാർച്ച് ഡൽഹിയിൽ സമരം ചെയ്യുന്ന സംയുക്ത സമരസമിതിയുടെ പ്രക്ഷോപ സമരത്തിന് പിന്തുണ നൽകി.
.പാലാ പോസ്റ്റാഫീസ് ഉപരോധത്തിൽ ഉത്തര പ്രദേശിലെ ലംഗ പ്പൂരിൽ 4 കർഷകരെയും ഒരു മാദ്ധ്യമ പ്രവർത്തകനെയും വാഹനം ഇടിച്ച് കൊലപ്പെടുത്തിയതിൽ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. കർഷക സംഘം ഏരിയാ സെക്രട്ടറി V G വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
.സി പി ഐ എം ഏരിയാ സെക്രട്ടറി പി.എം. ജോസഫ്, C l TU ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു. Dyfi ബ്ലോക്ക് സെക്രട്ടറി NR വിഷ്ണു, കർഷക സംഘം നേതാക്കളായ അഡ്വ.ട ഹരി, പി.ജെ. വർഗീസ്,A S ചന്ദ്ര മോഹനൻ, K K ഗിരീഷ് കുമാർ ,ഷെറി മാത്യു, പി. രാമൻ നായർ എന്നിവർ സംസ്സാരിച്ചു.
0 Comments