.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ മഴ കനക്കും.
മുഖ്യമന്ത്രിയുടെ ഓഫീസും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. അടിയന്തര സാഹചര്യത്തില്‍ 0471 2333101 എന്ന നമ്പറില്‍ വിളിക്കാം.
തെക്കേക്കര പഞ്ചായത്തിലെ ഇടമലയില്‍ വീടിന് മുകളിലേയ്ക്ക് കല്ലും മണ്ണും വീണ് വീട് തകര്‍ന്നു. ഞരളക്കാട്ട് മാത്തുക്കുട്ടിയുടെ വീടാണ് തകര്‍ന്നത്.
മാണി സി കാപ്പന് എം എല്‍ എ യുടെ അഭ്യര്‍ത്ഥന
കനത്ത മഴയെത്തുടര്‍ന്നു മീനച്ചില്‍ താലൂക്കിലെ ചില ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു മൂലം പലയിടങ്ങളിലും തോടുകള്‍ കരകവിയുകയും മീനച്ചിലാറ്റില്‍ വെള്ളപ്പൊക്കത്ത സാധ്യത നിലനില്ക്കുകയും ചെയ്യുകയാണ്. ആയതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ് അധികൃതര്‍ക്കു അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മീനച്ചില്‍ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയാണ്.
അടിയന്തിര സാഹചര്യമുണ്ടായില്‍ മീനച്ചില്‍ താലൂക്ക് ഓഫീസ് നമ്പരായ 04822 212325 എന്ന നമ്പരിലോ എം എല്‍ എ ഓഫീസുമായി ബന്ധപ്പെട്ട 9447137780 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.