Latest News
Loading...

കഞ്ചാവും മയക്കുമരുന്നുമായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


 ബാംഗ്ലൂരിൽ BBA വിദ്യാർത്ഥിയായ അഭിജിത്ത് നായർ, ലളിതാസദനം, മാണിക്കുന്ന്, വേളൂർ വില്ലേജ് കോട്ടയം എന്നയാൾ ബാംഗ്ലൂരിൽ നിന്നും 6.3 കിലോഗ്രാം കഞ്ചാവും, 7 ഗ്രാം MDMA എന്ന മയക്കുമരുന്നുമായി ഡ്യൂക്ക് ബൈക്കിൽ കടത്തി കൊണ്ടുവരവേ കുറവിലങ്ങാടിന് സമീപം MC റോഡിൽ ആച്ചിക്കൽ ഭാഗത്ത് വച്ച് കുറവിലങ്ങാട് പോലീസ് അതിവിദഗ്ദമായി പിടികൂടി. ബാംഗ്ലൂരിൽ നിന്നും കഞ്ചാവും, മയക്കു മരുന്നും കടത്തി കൊണ്ടുവന്ന് കോട്ടയത്തും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തുക എന്നതായിരുന്നു പ്രതിയുടെ ഉദ്ദേശം. അന്തർ സംസ്ഥാന ബന്ധമുള്ള ഗഞ്ചാവ്-മയക്കുമരുന്ന് കടത്തുകാരിൽ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ്  സംശയിക്കുന്നു.   അറസ്റ്റ് ചെയ്ത പ്രതിയെ പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പ്രതിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത കഞ്ചാവും, മയക്കു മരുന്നും കോടതിയിൽ ഹാജരാക്കി. 




.കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീമതി ശിൽപ്പ ദ്യാവൈയ്യ ഐ പി എസ്സ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈക്കം ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. തോമസ്. A J, കോട്ടയം ആന്റി നാർക്കോട്ടിക്ക് സെൽ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് M M ജോസ് കുറവിലങ്ങാട് പോലീസ് ഇൻസ്പെക്ടർ സജീവ് ചെറിയാൻ, സബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ ASI സാജുലാൽ, SCPO മാരായ ജോസ് എ വി, ബിന്ദു, കോട്ടയം ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Post a Comment

0 Comments