അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ഫുഡ് റിസർച്ച് ആൻ്റ് അനാലിസിസ് ലാബിൻ്റെയും, നെറ്റ്‌വർക്ക് ലാബിൻ്റെയും വെഞ്ചരിപ്പ് കർമ്മം കോളേജ് മാനേജർ വെരി. റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ നിർവഹിച്ചു. ലാബുകളുടെ പ്രവർത്തനോദ്ഘാടനം മുൻ ചീഫ് വിപ്പ് ശ്രി. പി.സി. ജോർജ് നിർവഹിച്ചു.
യു.ജി.സി. നൈപുണ്യ വികസന കേന്ദ്രത്തിന്റെ സഹായത്തോടെ 40 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഫുഡ് റിസര്‍ച്ച് ആന്റ് അനാലിസിസ് ലാബ് നിര്‍മിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ റിസര്‍ച്ച് ഫണ്ടിംഗ് വിഭാഗമായ ഫീസ്റ്റിന്റെ സഹായത്തോടെ 15 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നെറ്റ്വര്‍ക്ക് ലാബ് തയാറാക്കിയത്
.തുടർന്ന് മാനേജർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, ഫുഡ് സയൻസ് വിഭാഗം മേധാവി ശ്രീമതി. മിനി മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ മാനേജർ പ്രത്യേകം അഭിനന്ദിച്ചു.



0 Comments