Latest News
Loading...

.സിപിഐ വനിതാ ബ്രാഞ്ച് രൂപീകരിച്ചു



 പൂഞ്ഞാർ മണ്ഡലത്തിൽ മൂന്നിലവ് ലോക്കൽ അതിർത്തിയിൽ പഴുക്കക്കാനത്ത് സിപിഐ വനിതാ ബ്രാഞ്ച് രൂപീകരിച്ചു സഖാവ് കെ രാജശേഖരൻ നായർ പുഷ്പമംഗലത്തിന്റെ അധ്യക്ഷതയിൽ കൂടിയ പഴുക്കാകാനം പാർട്ടി ബ്രാഞ്ച് യോഗത്തിലാണ് നിലവിലുള്ള ബ്രാഞ്ച് വിഭജിച്ച് 12 പേരടങ്ങുന്ന വനിതാ ബ്രാഞ്ച് രൂപീകരിച്ചത്. 




.യോഗം പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി പി ആർ മനോജ്, ബ്രാഞ്ച് സെക്രട്ടറി കെ എസ് സന്തോഷ്, ജോമോൻ, ഒ വി നാരായണൻ, ശാന്തമ്മ രാജശേഖരൻ, ശോഭ സാബു എന്നിവർ പ്രസംഗിച്ചു പുതിയ വനിതാ ബ്രാഞ്ച് സെക്രട്ടറിയായി ശോഭാ സാബു വട്ടക്കല്ലേലും അസിസ്റ്റന്റ് സെക്രട്ടറിയായി ശാന്തമ്മ രാജശേഖരൻ പുഷ്പ മംഗലത്തിനെയും തിരഞ്ഞെടുത്തു.

. പെട്രോൾ ഡീസൽ പാചക വാതക ങ്ങളുടെ ഭീമമായി വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നും കർഷകരെ നശിപ്പിക്കുന്ന കാർഷിക കരിനിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരെ വണ്ടികയറ്റി  കൊലപ്പെടുത്തിയ ബിജെപിക്കാരുടെ ക്രൂര നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കരി നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ച് കർഷകരെ രക്ഷിക്കണമെന്ന പ്രമേയങ്ങളും യോഗം അംഗീകരിച്ചു


Post a Comment

0 Comments