വീടുകൾ കേന്ദ്രീകരിച്ച് കാർഷിക പോഷക ഉദ്യാനങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഈരാറ്റുപേട്ട ബ്ലോക്ക് തല ഉദ്ഘാടനം വിത്ത് നട്ടു കൊണ്ട് തിടനാട് ചെമ്മലമറ്റം ജനകീയ ഹോട്ടൽ മൈതാനത്തു വച്ച് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്‌സി മാത്യു നിർവ്വഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ്ജ് തൈ നടീൽ ഉദ്‌ഘാടനം ചെയ്തു.
.ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിൽ വരുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലേയും കുടുംബങ്ങളിൽ പദ്ധതിയുടെ ഭാഗമായി പോഷകസമൃദ്ധമായ അഞ്ചിനം കാർഷിക വിളകളും രണ്ടു തരം ഫലവൃക്ഷതൈകളും വച്ചു പിടിപ്പിക്കും.ഓരോ കുടുംബത്തെയും സമ്പൂർണ്ണ പോഷകസമൃദ്ധിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്.
യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ,വാർഡ് മെമ്പർമാർ,സി ഡി എസ് ചെയർപേഴ്സൺ ഓമന ശശി ,ബ്ലോക്ക് കോർഡിനേറ്റർ ഷാഫിന അഷറഫ്,കുടുംബശ്രീ കര്ഷകർ ,അംഗങ്ങൾ എന്നിവർ പങ്കെടുത്തു
0 Comments