Latest News
Loading...

കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു


മൂന്നിലവ് വാകക്കാട്ട് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. വാകക്കാട് സ്വദേശി കുന്നക്കാട്ട് സോണി ജോസ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. 





. മുന്നിലവില്‍ നിന്നും വാകക്കാട്ടേയ്ക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. വെള്ളപൊക്കത്തെ തുടർന്ന് റോഡില്‍ കിടന്ന മണലിൽ കയറി വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ആറ്റിറമ്പിലേയ്ക്കാണ് വഹനം വീണതെങ്കിലും വെള്ളത്തിൽ മുങ്ങിയില്ല. പിന്നാലെ ഇത് വഴി വന്നവരാണ് അപകടം കണ്ടത്. 

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല പാലായില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സോണി

Post a Comment

0 Comments