Latest News
Loading...

.ഉത്ര വധം. സൂരജിന് 4 ജീവപര്യന്തം തടവ്


ഉത്ര കൊലക്കേസില്‍ കൊലപാതകക്കുറ്റത്തിന് പ്രതി ഭര്‍ത്താവ് സൂരജിന് 4 ജീവപര്യന്തം തടവ്. 302-ാം വകുപ്പ് അനുസരിച്ചാണ് കോടതിവിധി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി വ്യക്തമാക്കി. കൊലപാതക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 4 ജീവപര്യന്തം തടവാണ്  വിധിച്ചത്.   ഇരട്ടജീവപര്യന്തമായി ഇതിനെ വിശേഷിപ്പിക്കാം. 17 വര്‍ഷത്തിന് ശേഷമാണ് ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.




.പ്രതിയുടെ ചെറിയ പ്രായവും മറ്റ് കേസുകളില്ല എന്നതും പരിഗണിച്ചാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. തെളിഞ്ഞ 4 കുറ്റങ്ങളിലും ജീവപര്യന്തം വിധിക്കുകയായിരുന്നു. 17 വര്‍ഷത്തിന് ശേഷമെ ശിക്ഷയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടതുള്ളു. ആദ്യം 10 വര്‍ഷവും പിന്നീട് 7 വര്‍ഷവും ശിക്ഷ അനുഭവിക്കണം.

. ഉയര്‍ന്ന ശിക്ഷയായ തൂക്കുകയര്‍ ഒഴിവായി. വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചത്. മേല്‍ക്കോടതിയിലേയ്ക്ക് പോകുമെന്നും അവര്‍ പറഞ്ഞു



.

Post a Comment

0 Comments