Latest News
Loading...

.കടുത്തുരുത്തി മണ്ഡലത്തിൽ വിഷൻ 2025 ആവിഷ്ക്കരിക്കും. - മോൻസ് ജോസഫ് എം.എൽ.എ



കടുത്തുരുത്തി: വികസന രംഗത്ത് കടുത്തുരുത്തി അസംബ്ലി മണ്ഡലം കൈവരിച്ച ഉജ്ജ്വലമായ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും നാടിന്റെ ഭാവി പുരോഗതിക്ക് അനിവാര്യമായ പുത്തൻ കർമ്മ പരിപാടികൾ ഏറ്റെടുക്കുന്നതിനും കാര്യക്ഷമതയോടെ നടപ്പാക്കുന്നതിനും വേണ്ടി നിയോജക മണ്ഡലത്തിലെ 11 ഗ്രാമ പഞ്ചായത്തുകളെയും സംയോജിപ്പിച്ച് കൊണ്ട് "വിഷൻ 2025" വികസന പദ്ധതിക്ക് രൂപം നൽകുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
  


.    കേരളാ കോൺഗ്രസ് 58-ാം ജന്മദിനാഘോഷ ത്തോടനുബന്ധിച്ച് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പാർട്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    കോട്ടയം ജില്ലയിലെ സമീപ മണ്ഡലങ്ങളെ അപേക്ഷിച്ച് വികസന രംഗത്ത് രണ്ട് ദശാബ്ദക്കാലമായി കടുത്തുരുത്തി അസംബ്ലി മണ്ഡലം ശ്രദ്ധേയമായ വികസന മുന്നേറ്റമാണ് കൈവരിച്ചതെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.
.അടിസ്ഥാന സൗകര്യ വികസന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇതിനോടകം നടപ്പാക്കിയിട്ടുള്ളത്. റോഡ് വികസനം, കുടിവെള്ള പദ്ധതികൾ, വൈദ്യുതി, ക്ഷേമ പദ്ധതികൾ, കനാൽ ജല വിതരണം, കാർഷിക ഇറിഗേഷൻ പദ്ധതികൾ, നിരവധിയായ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പുതിയ കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണം, സർക്കാർ സ്ഥാപനങ്ങൾ യാഥാർത്ഥ്യമായത് ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനക്ഷേമ പദ്ധതികളാണ് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ സാക്ഷാത്കരിക്കപ്പെട്ടത്. അഭിമാനകരമായ ഈ നേട്ടങ്ങൾ കൂടുതൽ സജീവതയോടെ തുടരാനുള്ള പരിശ്രമമാണ് ഇനിയും ലക്ഷ്യം വയ്ക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ജനകീയ ചർച്ചയ്ക്ക് അവതരിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വികസന ധവളപത്രം പുറപ്പെടുവിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.

    വിഷൻ 2025 ആവിഷ്ക്കരിക്കുമ്പോൾ മുടങ്ങിക്കിടക്കുന്ന എല്ലാ വികസന പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുന്നതാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വികസന പദ്ധതികൾ പരമാവധി കടുത്തുരുത്തി മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നതാണ്.  എല്ലാ പഞ്ചായത്തിലും മുൻഗണന നൽകുന്ന ജനകീയ പദ്ധതികൾക്ക് എംഎൽഎ ഫണ്ട് ലഭ്യമാക്കുന്നതാണ്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമായി നവംബർ, ഡിസംബർ മാസങ്ങളിൽ സർവകക്ഷി പ്രാദേശിക വികസന യോഗങ്ങൾ വിളിച്ച് ചേർക്കുമെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. 

.കേരളാ കോൺഗ്രസ് പാർട്ടിയുടെ കടുത്തുരുത്തി നിയോജക മണ്ഡലം ഹൈപവ്വർ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.  ഇതിനായി സമ്പൂർണ്ണ നേതൃ സമ്മേളനം ഒക്ടോബർ 22 ന്, കുറവിലങ്ങാട്ട് വിളിച്ച് ചേർക്കുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും പ്രവർത്തക യോഗങ്ങൾ ചേർന്ന് മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റികൾ രൂപീകരിക്കുന്നതാണ്. 

    കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മാഞ്ഞൂർ മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന അഡ്വൈസർ ഇ.ജെ അഗസ്തി, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറാവേലി, ഡോ.മേഴ്സി ജോൺ മൂലക്കാട്ട്, ജോൺ നിലംപറമ്പിൽ, ആപ്പാഞ്ചിറ പൊന്നപ്പൻ,  ജോർജ് ചെന്നേലി, ഒ.ടി രാമചന്ദ്രൻ നായർ, പി.ടി ജോസ്, ജോയിസി കാപ്പൻ, എ.ജെ സാബു, സിബി ചിറ്റക്കോട്, ജയിംസ് തത്തംകുളം, സി.എം ജോർജ്, സെബാസ്റ്റ്യൻ കോച്ചേരി, അബ്രഹാം വയലാക്കൽ, കുഞ്ഞുമോൻ ഒഴുകയിൽ, ഷിജു പാറയിടുക്കിൽ, ജാൻസി തോമസ്, തോമസ് മുണ്ടുവേലി, റോയി ചാണകപ്പാറ, വാസുദേവൻ നമ്പൂതിരി, ജോസ് ജയിംസ് നിലപ്പന, ജോണി കണിവേലി എന്നിവർ പ്രസംഗിച്ചു. 

Post a Comment

0 Comments