Latest News
Loading...

1958-ലേക്കാളും വലിയ വെള്ളപ്പൊക്കം. അരുവിത്തുറ പാലം കവിഞ്ഞു



പൂഞ്ഞാര്‍ മേഖലയില്‍ ഇന്നുണ്ടായത് ചരിത്രത്തിലെ വലിയ വെള്ളപ്പൊക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1958-ലേക്കാളും വലിയ വെള്ളപ്പൊക്കമെന്ന് പൊതുജനം. പൂഞ്ഞാര്‍, പാതാമ്പുഴ, അടിവാരം, പെരിങ്ങുളം എന്നിവിടങ്ങളില്‍ അപ്രതീക്ഷിതമായ വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. 





.പൂഞ്ഞാര്‍ പള്ളിയ്ക്ക് മുന്നില്‍ ഉണ്ടായതും ഇതിനു മുന്‍പുണ്ടാകാത്ത തരത്തിലുള്ള വെള്ളപ്പൊക്കമായിരുന്നു. ഇതുമൂലമാണ് ബസ് വരെ ഇവിടെ മുങ്ങിയത്. 

പൂഞ്ഞാര്‍ പനച്ചികപ്പാറ ബാങ്ക് പടിയിലും വലിയ വെള്ളപ്പൊക്കമുണ്ടായി. സഹകരണബാങ്കിന്റെ താഴത്തെ നില വെള്ളത്തില്‍ മുങ്ങി. ഇവിടെ നിരവധി വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിലായി. 
.മേലുകാവ് കോലാനിയില്‍ മണ്ണിടിഞ്ഞ് റോഡിലേയ്ക്ക് വീണു. ഗതാഗതം തടസ്സപ്പെട്ടു. 

മീനച്ചിലാറ്റില്‍ ഭരണങ്ങാനം പാലാ ഭാഗങ്ങളില്‍ വെള്ളം ഉയര്‍ന്നു. ഭരണങ്ങാനത്ത് വെള്ളം പാലത്തിനൊപ്പമെത്തി. പാലായില്‍ റിവര്‍വ്യൂ റോഡിനൊപ്പമെത്താന്‍ ചെറിയ അകലം മാത്രം. 

.പനയ്ക്കപ്പാലത്ത് ഗതാഗതം മുടങ്ങി. വലിയ വെള്ളകെട്ടാണ് ഇവിടെയുള്ളത്. പാലാ, പ്രവിത്താനം റോഡുകള്‍ വെള്ളത്തിലാണ്. 

അരുവിത്തുറ കോളേജ് പടിയിലെ ഇരുപാലങ്ങളും വെള്ളത്തിലായി. ഈ പാലം കവിഞ്ഞൊഴുകുന്നത് അസാദാരണ കാഴ്ചകളിലൊന്നാണ്. 

Post a Comment

0 Comments