Latest News
Loading...

പോപുലർ ഫ്രണ്ട് പ്രതിഷേധം



 1921 ലെ മലബാർ സമരത്തിലെ മുന്നണി പോരാളിയും  സമര നായകനും ആയിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും അടക്കം 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്ത സാക്ഷി നിഘണ്ടുവിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ്ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷൻ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 


.മുഹിയിദ്ധീൻ ജുമാ മസ്ജിദ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം സെൻട്രൽ ജംഗ്‌ഷൻ - മുട്ടം കവല ചുറ്റി അഹമ്മദ് കുരിക്കൾ നഗറിന് സമീപം സമാപിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റ് കൊടുത്തവർ  രാജ്യം ഭരിക്കുമ്പോൾ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ  ധീരരക്ത സാക്ഷികളെ അസഹിഷ്ണുതയോടെ നോക്കി കാണുന്നത് അപലനീയമാണെന്നും, സംഘപരിവാരത്തിൻ്റെ വർഗീയ നീക്കങ്ങൾക്കെതിരെ പൊതു സമൂഹം കരുതിയിരിക്കണമെന്നും   പ്രതിഷേധത്തിൽ സംസാരിച്ച് കൊണ്ട് ഡിവിഷൻ പ്രസിഡന്റ് ഷാഹിദ് മറ്റയ്ക്കാട് പറഞ്ഞു.

. കാരയ്ക്കാട് ഏരിയാ കമ്മിറ്റി നേതൃതത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് ഖാലിദ് ചോലയ്ക്കൽ, ലബീബ് ചെരിപുറം, ഷെഫീഖ്, നദീർ കാരയ്ക്കാട് എന്നിവർ നേതൃതം നൽകി

Post a Comment

0 Comments