Latest News
Loading...

ജോമോൻ ഐക്കര ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി

അപകീർത്തികരമായ വാർത്ത പ്രസിദ്ധികരിച്ച ഓൺലൈൻ മാധ്യമത്തിനെതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പൂഞ്ഞാർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജോമോൻ ഐക്കരയെ കോട്ടയം ഡിസിസി അധ്യക്ഷനാക്കാൻ ഡൽഹി കേന്ദ്രീകരിച്ചു നീക്കങ്ങൾ സജീവം എന്ന തലക്കെട്ടിൽ ജോമോൻ ഐക്കരയുടെ ഫോട്ടോ ഉൾപ്പെടെ ചേർത്താണ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്. 

.കോളജ് കാലം മുതൽ പൊതു പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താൻ 2010 കാലഘട്ടം മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇതുവരെയും തന്നറെ പേർ പെറ്റിക്കേസുകൾ പോലും നിലവില്ല. പൂഞ്ഞാർ സഹകരണ ബാങ്കിൽ തനിക്കോ തന്റെ വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിനോ ബാങ്കിൽ ബാധ്യതകളോ കുടിശികയോ നിലവിലില്ല. .

.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും തനിക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. തന്റെ പൊതു ജീവിതത്തെ മോശമാക്കുന്ന രീതിയിൽ ഗൂഡോലോചന നടത്തി പ്രചാരണം നടത്തുകയും ചെയ്തവർക്കെതിരെ ഐടി ആക്ട് പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും ജോമോൻ ഐക്കര പറഞ്ഞു